കോട്ടയം: സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം പറ്റുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണം പാലിക്കാത്തവര്‍ക്കെതിരേ നിയമനടപടികള്‍ക്ക് പിന്തുണനല്‍കാന്‍ സാംബവമഹാസഭ ഐക്യവേദി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സാംബവരോട് രാഷ്‌ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരേ വരുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് സാംബവ ഐക്യത്തിലൂടെ പരിഹാരം ഉണ്ടാകുമെന്ന് സാംബവ ഐക്യവേദി സംസ്ഥാന യോഗം അറിയിച്ചു.
സാംബവ ഐക്യവേദി സംസ്ഥാന ചെയര്‍മാന്‍ തമ്പിപ്ലാങ്കടവില്‍ അദ്ധ്യക്ഷതവഹിച്ചു. കെ.രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സാംബവമഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ.ഭാസ്‌ക്കരന്‍, ചാലക്കുടി സുബ്രഹ്മണ്യന്‍, പന്തളം ദാമോദരന്‍, പൊന്‍കുന്നം ധനപാലന്‍, കുട്ടനാട് രാഘവന്‍, കെ.ആര്‍.തങ്കമ്മ ഇരിങ്ങാലക്കുട, എം.ഇ.പരമേശ്വരന്‍, തുമ്പമണ്ഡ തങ്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















