ബത്തേരി : മുത്തങ്ങ വില്‍പ്പന നികുതിക്ക് പോസ്റ്റില്‍ നികുതി സംഭരണത്തിന് ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍ വന്നതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഇറച്ചി കോഴികള്‍ക്ക് തൂക്കത്തിന് ആനുപാതികമായി വില്‍പ്പന നികുതി ഈടാക്കണമെന്ന ചട്ടം ചിലഉദ്യോഗസ്ഥര് ലംഘിക്കുകയാണെന്ന് പോള്‍ട്രി ഡവലപ്മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
65 -75 കിലോ തൂക്കം വരുന്ന കോഴി ബോക്സുകള്‍ കോഴിക്കളളക്കടത്തുകാരും സെയില്‍ ടാക്സ് ജീവനക്കാരും കൂടി മുപ്പത്തിയഞ്ച് കിലോ തൂക്കം രേഖപ്പെടുത്തി നികുതി വെട്ടിക്കുകയാണ്. ഇങ്ങനെ ഓരോ ലോഡും കടന്നുപോകുമ്പോള്‍ 75000-80,000 രൂപയാണ് സംസ്ഥാന ഖജനാവിന് നഷ്ടം.
കേരളത്തിലെ ചെറുകിട കോഴി കര്‍ഷകരേയും സാധാരണ ഉപഭോക്താക്കളേയും ഒരുപോലെ ദ്രോഹിക്കുന്ന ഈ ഇടപാട് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മുഴുവന്‍ കോഴിവാഹനങ്ങളും തൂക്കം രേഖപ്പെടുത്തി നികുതി ഈടാക്കണം.നികുതി വെട്ടിപ്പ് തടയാന്‍ പോലീസ്, എക്സൈസ്, വില്‍പ്പന നികുതി വകുപ്പ് എന്നിവയുടെ സംയുക്ത സംഘങ്ങളെ ചുമതലപ്പെടുത്താന്‍ ജില്ലാ ഭരണകൂടം തയ്യാറാകണ മെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ ചെയര്മാന് പി.ടി.ബാബു,ക്രിസ്റ്റി ആല്‍ഫ്രഡ്, സജിമാത്യു, തോമസ്സ്, കെഎം.വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: