തിരുവനന്തപുരം : ഭാരതീയ കരസേനയും മാലിദ്വീപ് പ്രതിരോധ സേനയും ചേര്‍ന്ന് പാങ്ങോട് സൈനിക ആസ്ഥാനത്ത് നടത്തിവന്ന ആറാമത് സംയുക്ത സൈനിക അഭ്യാസ പരിശീലന പരിപാടിസമാപിച്ചു. മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്സില്‍ നിന്നും 45 നാവിക ഭടന്മാരും ഭാരതീയ കരസേനയുടെ 45 സേനാംഗങ്ങളും ഈ അഭ്യാസത്തില്‍ പങ്കെടുത്തു.
അഭ്യാസത്തിന്റെ ചീഫ് ഡയറക്ടരും പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ മേധാവിയുമായ ബ്രിഗേഡിയര്‍ സമീര്‍ സലൂങ്കേയും മാലിദ്വീപ് പ്രതിരോധ സേനയിലെ ബ്രിഗേഡിയര്‍ അലി സുഹൈരും ഇന്നലെ നടന്ന അവസാനഘട്ട അഭ്യാസത്തില്‍ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക അഭ്യാസ പരിശീലന പരിപാടിക്ക് 2009-ല്‍ ഇന്ത്യയിലെ ബല്‍ഗാമിലാണ് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: