എടവണ്ണ: പത്തപ്പിരിയം നല്ലാണി പ്രദേശത്ത് ആരംഭിക്കാനിരിക്കുന്ന ടാര്‍ മിക്സിംഗ് പ്ലാന്റ് ജനവാസ മേഖലയില്‍ സ്ഥാപിക്കരുതെന്ന് ബിജെപി എടവണ്ണ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പ്ലാന്റിന് അനുമതി കൊടുത്ത എടവണ്ണ പഞ്ചായത്ത് ഭരണസമിതി അനുമതി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നല്കി. ജനങ്ങളുടെ ജിവനും സ്വത്തിനും പ്ലാന്റ് ഭീഷണിയാണ്. ഹരിത ട്രിബ്യൂണലിന് സമരസമിതി നല്കിയ പരാതിയില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരമില്ലാതെ പ്ലാന്റിന് അനുമതി കൊടുത്ത പഞ്ചായത്ത് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. പഞ്ചായത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബിജെപി ജില്ലാ സെക്രട്ടറി കെ.പി.ബാബുരാജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ശിവശങ്കരന്, എം.പ്രഭാകരന് നായര്‍, ബിജു ഗോപിനാഥ്, കല്പൊടി ചന്ദ്രന്, കൃഷ്ണദാസ് ചളിപ്പാടം, എം.അനന്തരാമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: