ബത്തേരി: സാമൂഹ്യ വിരുദ്ധശല്യത്തില് പൊറുതിമുട്ടി നമ്പ്യാര്‍കുന്ന് ഗവ.എല്‍.പി സ്ക്കൂള് .കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധര്‍ സ്ക്കൂളിലെ പച്ചക്കറികളും പൂന്തോട്ടവും നശിപ്പിച്ചു.സ്കൂള്‍ ചുമരില്‍ മണ്ണ് തേച്ച് വൃത്തികേടാക്കുകയും ചെയ്തു.
രാവിലെ സ്കൂളിലെത്തിയ അധികൃതര്‍ക്ക് കാണാന്‍ കഴിഞ്ഞത് സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടിയതിന്റെ തെളിവുകളായിരുന്നു.പുതിയതായി പെയിന്റ് ചെയ്ത സ്ക്കൂള് ഭിത്തികളില്‍ മണ്ണ് തേച്ച് വൃത്തികേടാക്കിയ ഇക്കൂട്ടര്‍ ക്ലാസ്സ് മുറികളുടെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.ഇതിനു പുറമെ സ്ക്കൂളന്റെ മുറ്റത്ത് കുട്ടികളും പി.ടി.എയും കൂടി കൃഷിചെയ്തുണ്ടാക്കിയ പച്ചക്കറിതോട്ടവും പൂര്‍ണ്ണമായും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. പൂന്തോട്ടവും വാഴകളും നശിപ്പിച്ചിട്ടുണ്ട്.ഇത്തരത്തില്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനത്തെതന്നെ ബാധിക്കുന്ന തരത്തിലുള്ള സാമൂഹ്യ വിരുദ്ധപ്രവര്ത്തികള്ക്കെതിരെ കടുത്ത പ്രതിഷേധമാണ് നാട്ടുകാരില്‍ നിന്നും ഉയരുന്നത്.സാമൂഹ്യ വിരുദ്ദരെ അമര്ച്ചചെയ്യണമെന്നാവശ്യപെട്ട് സുല്‍ത്താന്‍ ബത്തേരി പോലീസില്‍ പരാതി നല്‍കിയതായി പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: