കോട്ടയം: ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്തു മുസ്ലിം ലീഗിന്റെ കുടുംബസംഗമം പരിപാടിയില്‍ പങ്കെടുത്ത എം.ജി.സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഷീനാ ഷുക്കൂറിന്റെ കോലം കത്തിച്ചു. ഈ സ്ഥാനത്തുനിന്നും ഡോ.ഷീന ഷുക്കൂറിനെ പുറത്താക്കി നിയമപരമായി അന്വേഷണം നടത്തി തെളിവിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ഇവര്‍ക്കെതിരേ നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടണം. അല്ലാത്തപക്ഷം ഷീനാ ഷുക്കൂറിനെതിരേ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും പാലായില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ എബിവിപി സംസ്ഥാന ജോ.സെക്രട്ടറി ആര്‍.കൃഷ്ണരാജ് പറഞ്ഞു.
















