തൊടുപുഴ : തൊടുപുഴയില്‍ നിന്നും ചിറ്റൂര്‍ അരിക്കുഴ വഴി മുവാറ്റുപുഴയ്ക്കും വാഴക്കുളത്തിനും സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യ ബസുകളുടെ സമരം യാത്രക്കാരെ ബാധിച്ചു. ഓട്ടോറിക്ഷക്കാരുടെ സമാന്തര സര്‍വ്വീസില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ സമരം ആരംഭിച്ചത്. സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇതോടെ അരിക്കുഴ, ചിറ്റൂര്‍ എന്നീ പ്രദേശങ്ങളിലുള്ള നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. അഞ്ച് ബസുകളാണ് ഇതുവഴി സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്നത്. ഓട്ടോറിക്ഷ സമാന്തര സര്‍വ്വീസ് നടത്തുന്നതിനാല്‍ ബസുകള്‍ക്ക് കളക്ഷന്‍ ഇല്ല എന്നാണ് ബസ് ഉടമകള്‍ പറയുന്നത്. ഇന്നലെ തൊടുപുഴ ജോയിന്റ് ആര്‍റ്റിഒ ജോളി ജോര്‍ജ് ഓട്ടോറിക്ഷ തൊഴിലാളികളുടേയും സമരം ചെയ്യുന്ന സ്വകാര്യ ബസ് പ്രതിനിധികളുടെയും യോഗം വിളിച്ചിരുന്നു. ഓട്ടോറിക്ഷക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് ബസ് ജീവനക്കാര്‍. ഇരു കൂട്ടരും കടുത്ത നിലപാട് സ്വീകരിച്ചതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതായി ജോയിന്റ് ആര്‍റ്റിഒ ജോളി ജോര്‍ജ് ജന്മഭൂമിയോട് പറഞ്ഞു. ബസുകള്‍ സര്‍വ്വീസ് ആരംഭിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ബസുടമകള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എത്രയും വേഗം ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് യുവമോര്‍ച്ച അരിക്കുഴ യൂണിറ്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: