വേതന വര്‍ദ്ധനവ് മൂന്നാറില്‍ മാത്രമായി നടപ്പാക്കാന്‍ കഴിയില്ലെന്നും ഇക്കാര്യം പ്ലാന്റേഷന് ലേബര്‍ ആക്ടിന്റെ പരിധിയില്‍ വരുന്നതിനാല്‍ സംസ്ഥാനത്തെ തോട്ടം മേഖലകളില്‍ മൊത്തമായേ ഉയര്‍ത്താന്‍ കഴിയുകയുള്ളുവെന്നും അതിനു കുറച്ചു സമയം വേണ്ടി വരുമെന്നും പറഞ്ഞ് ചര്‍ച്ചയില്‍ നിന്ന് എം.പി തലയൂരി.
മൂന്നാര്‍: ബോണസും വേതനവര്ദ്ധനവുമാവശ്യപ്പെട്ട് മൂന്നാറില്‍ സമരം ചെയ്യുന്ന തോട്ടം തൊഴിലാളി സമരസമിതിയുമായി അഡ്വ. ജോയ്സ് ജോര്‍ജ്ജ് എംപിയും ജില്ലാ കളക്ടര്‍ വി.രതീശനും നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. പത്ത് സ്ത്രീ തൊഴിലാളികളും ആറ് പുരുഷന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തു. ദേവികുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. കഴിഞ്ഞ വര്‍ഷം നല്കിയ 19 ശതമാനം ബോണസ് ഇപ്രാവശ്യവും നല്‍കുക, ശമ്പള വര്‍ദ്ധനവ് നടപ്പാക്കുക, ഇന്‍സെന്റീവുകള്‍ കൃത്യമായി വിതരണം ചെയ്യുക. മെഡിക്കല്‍ അലവന്‍സ് നല്‍കുക, ഞായറാഴ്ച്ച ജോലിയ്ക്ക് പ്രത്യേക ശമ്പളം നല്‍കുക എന്നീ ആവശ്യങ്ങളാണ് സമര സമിതി പ്രതിനിധികള്‍ ഉന്നയിച്ചത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജനറല്‍ ഹോസ്പിറ്റലില്‍ സിടി സ്കാനും എംആര്‍ഐ സ്കാനും ആരംഭിക്കുക. ജനറല്‍ ഹോസ്പിറ്റലില്‍ തൊഴിലാളികളോടുള്ള ചികിത്സാ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. വേതന വര്‍ദ്ധനവ് മൂന്നാറില്‍ മാത്രമായി നടപ്പാക്കാന്‍ കഴിയില്ലെന്നും ഇക്കാര്യം പ്ലാന്റേഷന് ലേബര്‍ ആക്ടിന്റെ പരിധിയില്‍ വരുന്നതിനാല്‍ സംസ്ഥാനത്തെ തോട്ടം മേഖലകളില്‍ മൊത്തമായേ ഉയര്‍ത്താന്‍ കഴിയുകയുള്ളുവെന്നും അതിനു കുറച്ചു സമയം വേണ്ടി വരുമെന്നും പറഞ്ഞ് ചര്‍ച്ചയില്‍ നിന്ന് എം.പി തലയൂരി. മറ്റാവശ്യങ്ങള്‍ ജില്ലാ കളക്ടര്‍ ഇന്നു തന്നെ തൊഴില്‍ മന്ത്രിയെ ധരിപ്പിക്കും.
സമരക്കാരുടെ അടുക്കലേക്ക എത്താന്‍ എംപി തയ്യാറായില്ല. ജില്ലാ പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാലാണ് സമരകേന്ദ്രത്തിലേയ്ക്ക് പോകാതിരുന്നതെന്നാണ എംപി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: