തൊടുപുഴ നഗരസഭയുടെ 35-ാം വാര്‍ഡിലെ പ്രതിനിധിയായാണ് ബിന്ദുപത്മകുമാര്. അഞ്ച് വര്‍ഷത്തിനിടെ നിരവധി റോഡുകള്‍ പുതിയായി നിര്‍മ്മിക്കുന്നതിന് നേതൃത്വം കൊടുക്കാനായി എന്നതാണ് പ്രവര്‍ത്തന ത്തിലെ പ്രധാന കാര്യം. വാര്‍ഡില്‍ ആകെ 475 വീടുകളുണ്ട് ഇതില്‍ നാല് വീട് ഒഴിക മറ്റെല്ലാ വീടുകളിലും വാഹനമെത്തിക്കുന്നതിന് സൗകര്യമായി. കാലങ്ങളായി സഞ്ചരിക്കാന്‍ ഇടവഴി മാത്രമുണ്ടായിരുന്ന പ്രദേശങ്ങളിലാണ് റോഡ് പുതുതായി വെട്ടി ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞതെന്ന് ബിന്ദു പത്മകുമാര്‍ പറയുന്നു. മണിമലക്കടവ്, പ്ലായിക്കാട് കടവ്, ചെമ്മണ്ണൂര്‍, പടിഞ്ഞാറേയില്‍, ചെമ്മണ്ണൂര്‍ വിവേകാന്ദ റോഡ്, പുതുക്കുടിയില്‍ റോഡ് എന്നിവയാണ് അടുത്തിടെ നിര്‍മ്മിച്ച റോഡുകള്‍. ഇപ്പോള്‍ പടിഞ്ഞാറേതില്‍ റോഡില്‍ നിന്നും ചെമ്മണ്ണൂരിലേക്ക് ലിങ്ക് റോഡ് നിര്‍മ്മിക്കുകയാണ്. 60 ലക്ഷം രൂപ മുടക്കി വാര്‍ഡിലെ റോഡുകള്‍ നവീകരിച്ചു. കോലാനി തോട്, തൊടുപുഴയാറ് എന്നിവ വാര്‍ഡിലൂടെ കടന്ന് പോകുന്നതിനാല്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങളുണ്ടായിട്ടില്ല. നഗരസഭയില്‍ ഏറ്റവും കൂടുതല്‍ വഴിവിളക്കുകളുള്ളത് മണക്കാട് വാര്‍ഡിലാണ്. 300റോളം വഴിവിളക്കുകള്‍ വാര്‍ഡിലുണ്ട്. ഇവ കൃത്യസമയത്ത് നവീകരിക്കുന്നതിലും ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോള്‍ എല്ലാ വഴിവിളക്കുകളും സി.എഫ്.എല്‍ ആക്കിയിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍ യൂണിറ്റ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോലാനി പുഴയ്ക്ക് കുറുകെയുള്ള പെരുന്താനത്ത് ചെക്ക് ഡാം നവീകരിക്കുന്നതിനായി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തോടിന്റെ കടവുകള്‍ നവീകരിക്കുന്നതിനും പദ്ധതികളുണ്ട്. ഇതിന് പുറമെ അയ്യന്‍കോയിക്കല്‍ ചെക്ക് ഡാം നിര്‍മ്മിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി കമനീയമാക്കി. ഇറിഗേഷന്‍വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ മെല്ലെപ്പോക്ക് സമീപനം സ്വീകരിക്കുന്നതിനാലാണ് ചെക്ക് ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം വൈകുന്നത്. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കാണായി എന്നതാണ് കൗണ്‍സിലര്‍ എന്ന നിലയിലെ നേട്ടമായി കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: