ഇടുക്കി : മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി 91 കുടുംബങ്ങളില്‍ ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിച്ച് ആലക്കോട് പഞ്ചായത്ത് മാതൃകയായി. ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ പട്ടികജാതി, വനിതകള്‍, പൊതുവിഭാഗം എന്നിങ്ങനെ തിരിച്ചാണ് പണികള്‍ പൂര്‍ത്തിയാക്കിയത്. ഉറവിട മാലിന്യസംസ്കരണത്തിനായി പഞ്ചായത്ത് നടത്തിയ ശ്രദ്ധേയമായ പദ്ധതി പ്രകാരമാണ് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചത്. റിക്കോ എന്ന സ്ഥാപനമാണ് പ്ലാന്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒരു കുടുംബത്തിന് ശരാശരി രണ്ട് മണിക്കൂര്‍ വീതം ദിവസവും പാചകം ചെയ്യാനാവശ്യമായ ഇന്ധനം ബയോഗ്യാസ് പ്ലാന്റുകളില്‍ നിന്നും ലഭിക്കും. വീടുകളില്തന്നെയുണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുകയും മാലിന്യമുക്തമായ അന്തരീക്ഷം വീട്ടുപരിസരങ്ങളില്‍ നിലനിര്‍ത്താനും ഇതുമൂലം കഴിയും. വര്‍ദ്ധിച്ച് വരുന്ന ഇന്ധനക്ഷാമത്തിനുള്ള പരിഹാരം കൂടിയാണ് ബയോഗ്യാസ് പ്ലാന്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: