തൊടുപുഴ : പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ പ്രവേശിക്കുന്ന ബസുകള്‍ ശരവേഗത്തിലാണ് സ്റ്റാന്‍ഡിലൂടെ സഞ്ചരിക്കുന്നത്. സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് സഞ്ചരിക്കുവാന്‍ പ്രത്യേക ചാലില്ലാത്തതിനാല്‍ തോന്നുംപോലെയാണ് ബസുകള്‍ പായിക്കുന്നത്. പാഞ്ഞുവരുന്ന ബസുകള്‍ക്ക് മുന്നില്‍ നിന്നും യാത്രക്കാര്‍ ഓടിമാറുന്ന കാഴ്ച പതിവാണ്. സ്റ്റാന്‍ഡിലുള്ള പോലീസുകാരെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് ബസുകള്‍ പായുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നത്. കോതായിക്കുന്ന് ബൈപ്പാസില്‍ നിന്നും ഇറക്കം ഇറങ്ങിവരുന്ന ബസുകള്‍ സ്റ്റാന്ഡിലെത്തുന്നതോടെ കൂടുതല്‍ വേഗത കൈവരിക്കും. ബസ് സ്റ്റാന്‍ഡില്‍ നില്ക്കുന്ന യാത്രക്കാര്‍ക്ക് ബസുകള്‍ ഏതുഭാഗത്തുകൂടിയാണ് വരുന്നത് എന്ന് ഊഹിക്കുവാന്‍ പോലും കഴിയില്ല. യാത്രക്കാരുടെ ജീവന് പന്താടുന്ന ബസ് സ്റ്റാന്‍ഡിനുള്ളിലെ ബസുകളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: