ബത്തേരി: പ്രജാപിത ബ്രഹ്മകുമാരി ഈശ്വരീയ വിശ്വവിദ്യാലയം ബത്തേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്ഷാബന്ധന് മഹോത്സവവും
രാജയോഗ ധ്യാനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം. ജോയി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നന്മക്കും, സാഹോദര്യത്തിന്റെ ഐക്യത്തിനും വേി കൂട്ടായ്മയില്ക്കൂടി ഉന്നതിയിലെത്തിക്കുവാന്‍ രക്ഷാബന്ധന് മഹോത്സവം ഒരു മാര്‍ഗ്ഗദര്‍ശിയും
പ്രചോദനവുമാണെന്ന് പി.എം.ജോയി അഭിപ്രായപ്പെട്ടു. ഷീല ബഹന്‍ജി അദ്ധ്യക്ഷത വഹിച്ചു. ജലജ ബഹന്‍ജി, ബി.കെ. മഞ്ജുള, ബി.കെ. മധുസൂദനന്, ബി.കെ. സദാനന്ദന്, ഡോ. അജിത് കുമാര്‍, അനില്‍ എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: