വൈത്തിരി: വൈത്തിരിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം ഒളവട്ടൂര്‍ പുതിയേടത്ത് പറമ്പില്‍ ഇളയിടത്ത് വാസുദേവന്‍ നായരുടെ മകന് അഭിലാഷാ(34)ണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.45ഓടെയാണ് അപകടം. അഭലാഷ് സഞ്ചരിച്ച പിക്കപ്പ് വാനിന്റെ പിറകില്‍ ബസ് ഇടിക്കുകിയും തുടര്‍ന്ന് വാന്‍ തൊട്ടുമുന്നിലുണ്ടായിരുന്ന മരം കയറ്റിയ ലോറിയുടെ പിന്നിലിടിക്കുകയുമായിരുന്നു. ലോറിയില്‍ നിന്ന് പിന്നിലേക്ക് തള്ളി നില്ക്കുന്ന മരം വാനിന്റെ മുന്നിലിരിക്കുകയായിരുന്ന അഭിലാഷിന്റെ നെറ്റിയില്‍ തുളച്ചു കയറിയാണ് അപകടം സംഭവിച്ചത്. ഉടന്‍തന്നെ നാട്ടുകാരും മറ്റ് യാത്രക്കാരും അഭിലാഷിനെ പുറത്തെടുത്ത് വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ പാതിവഴിയില്‍ മരണം സംഭവിച്ചു. വാന്‍ ഡ്രൈവറും അഭിലാഷിന്റെ ബന്ധുവുമായ പ്രതാപന് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നഞ്ചന്‍കോഡ് നിന്ന് സാധനമെടുത്ത് കോഴിക്കോട്ടേക്ക് പോകും വഴിയാണ് അപകടം
. അഭിലാഷിന്റെ അമ്മ പങ്കജവല്ലി. ഭാര്യ: രമ്യ. ഏഴ് മാസം പ്രായമുള്ള ആര്യന് അഭിറാം ഏകമകനാണ്. സഹോദരി: കവിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: