ഇടുക്കി : തൊടുപുഴ ന്യൂമാന്‍ കോളേജില്‍ മെറിറ്റില്‍ എം.എ ഇക്കണോമിക്സിന് അഡ്മിഷന് ലഭിച്ച വിദ്യാര്‍ത്ഥിയോട് വന്‍ തുക സംഭാവന ആവശ്യപ്പെട്ട സംഭവത്തില്‍ ന്യൂമാന്‍ കോളേജിനും പ്രിന്‍സിപ്പലിനുമെതിരെ കടുത്ത നടപടിയുമായി എം.ജി സര്‍വ്വകലാശാല. അഞ്ച് വര്‍ഷത്തേയ്ക്ക് പുതിയ കോഴ്സ് അനുവദിക്കില്ലെന്നും. അനുവദിച്ചിരിക്കുന്ന കോഴ്സുകള്‍ക്ക് അധിക ബാച്ച് നല്‍കേണ്ടതില്ലെന്നുമാണ് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഇറക്കിയിരിക്കുന്ന ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. വന്‍തുക ഡെപ്പോസിറ്റായി വാങ്ങിയാല്‍ ന്യൂമാന്‍ കോളേജിന്റെ അഫിലിയേഷന് ഉള്‍പ്പടെയുള്ളവ റദ്ദാക്കാനും സര്‍വ്വകലാശാല നിര്‍ബന്ധമാകുമെന്ന് മാനേജ് മെന്റിനെ ബോധിപ്പിക്കണമെന്ന് പ്രിന്‍സിപ്പിലിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുകയാണ്.
സര്‍വ്വകലാശാല നിര്ദ്ദേശിച്ചിരിക്കുന്നതിലും കൂടുതല്‍ തുക വിദ്യാര്‍ത്ഥികളില്‍ നിന്ന് ആവശ്യപ്പെട്ട സംഭവത്തിലും തുടര്‍ച്ചയായി സര്‍വ്വകലാശാലയുടെ നിയമങ്ങള്‍ ലംഘിക്കുന്നതിലും പ്രിന്‍സിപ്പല്‍ ഉടന്‍ തന്നെ വിശദീകരണം നല്‍കണം. വിശദീകരണം നല്‍കാത്ത പക്ഷം പ്രിന്‍സിപ്പന്‍ എന്ന അംഗീകാരം പിന്‍വലിക്കുമെന്നും ഉത്തരവില്‍ പറയുന്നു. 2014ല്‍ ഈ കോളേജില്‍ അഡ്മിഷന് ലഭിച്ച മാമലക്കണ്ടം സ്വദേശി പുള്ളിയില്‍ സുജിത്ത് പി.എസ് നല്കിയ പരാതിയെത്തുടര്‍ന്നാണ് എം.ജി സര്‍വ്വകലാശാല കഴിഞ്ഞ ദിവസം സുപ്രധാനമായ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഈ ഉത്തരവിന് പ്രിന്‍സിപ്പല്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: