ചെറുതോണി : ഡെങ്കിപ്പനി സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയില്‍ നിന്ന് എത്തിയ യുവതിക്ക് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചു. ഇന്നലെ ഉച്ചയോടെ കുഴുത്തൊളു മട്ടച്ചിറ ബാബുവിന്റെ ഭാര്യ അനിത (40) നാണ് ഈ ദുര്‍ഗതി വന്നത്. ഡെങ്കിപ്പനിക്ക് വേണ്ട ചികിത്സ സൗകര്യം മെഡിക്കല്‍ കോളേജില്‍ ഇല്ലാതെ വന്നതാണ് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആശുപത്രിയില്‍ കൗണ്ടിംഗ് പ്രതിരോധത്തിനുള്ള ചികിത്സ ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു.
ഒരു ലക്ഷം കൗണ്ടാണ് ശരാശരി ഒരാള്‍ക്ക് കാണിക്കേണ്ടത്. എഴുപത്തി അയ്യായിരം വരെയാണെങ്കിലും സാധാരണ ചികിത്സ ലഭിക്കാവുന്നതാണ്. അതിനു താഴെയായാല്‍ രക്തം കട്ട പിടിക്കുന്നതിന് ആവശ്യമായ കുത്തിവയ്പ് നല്‍കണം. ഇത് ഇടുക്കി മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ ലഭ്യമാകാത്തതാണ് പ്രശ്നമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: