മുട്ടം : തോട്ടുംകര പാലം സുഗമമായ ഗതാഗതത്തിന് തടസമാകുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന് ആവശ്യത്തിന് വീതിയില്ലാത്തത് ഗതാഗത കുരുക്കിന് കാരണമാകുന്നു. മണ്ഡലക്കാലത്ത് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ ഈ പാലം വഴിയാണ് സഞ്ചരിക്കുന്നത്. തോട്ടുംകര ജംഗ്ഷന് ഇടുങ്ങിയതും വീതിയില്ലാത്തതുമാണ്്. പാലത്തിന് ആവശ്യത്തിന് വീതിയില്ലാത്തതിനാല്‍ വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. പാലത്തിലേക്ക് പ്രവേശിക്കുന്ന ഇരുവശങ്ങളിലും വലിയ വളവുകളാണ്. വളവുകള്‍ നിവര്‍ത്തി പാലത്തിന് വീതി കൂട്ടി പണിതെങ്കില്‍ മാത്രമേ ഗതാഗത തടസം ഒഴിവാകുകയുള്ളൂ. വളരെയധികം പഴക്കം ചെന്ന പാലം ഒഴിവാക്കി പുതിയ പാലം പണിയെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: