മുള്ളരിങ്ങാട് : മുള്ളരിങ്ങാട് പ്രദേശത്തെ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് പേര് ബിജെപിയില്‍ ചേര്‍ന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷകതൊഴിലാളി യൂണിയന് ഏരിയാ കമ്മറ്റി അംഗവുമായി പ്രവര്‍ത്തിച്ച കെഎസ് വിജയന്, സിപിഐ ലോക്കല്‍ കമ്മറ്റി അംഗവും എഐറ്റിയുസി മേഖലാ സെക്രട്ടറിയുമായിരുന്ന വര്‍ഗീസ്, വണ്ണപ്പുറത്തെ മുന്‍പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പൗലോസ് എന്നിവരാണ് ബിജെപിയിലേക്ക് എത്തിയിരിക്കുന്നത്. ഇവരുടെ കൂടെ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് എത്താന്‍ തീരുമാനമായിട്ടുണ്ട്. വര്‍ഷങ്ങളായി സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന കെഎസ് വിജയന് സിപിഎം വിട്ടതോടെ നേതൃത്വം വെട്ടിലായിരിക്കുകയാണ്. വിജയന് പിന്നാലെ പാര്‍ട്ടി നേതൃത്വം ഓഫറുകളുമായി എത്തിയിട്ടും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതുതായി എത്തിയവര്‍ തൊടുപുഴയിലെ ബിജെപി നിയോകമണ്ഡലം കമ്മറ്റി ഓഫീസില്‍ വച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: