തൊടുപുഴ : തൊടുപുഴ നഗരത്തില്‍ ഉല്ലാസ് ടവറിന് സമീപത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ എട്ട് മണിയോടെ പ്രദേശത്തെ ഒരു ഓട്ടോ ഡ്രൈവറാണ് പാമ്പിനെ കണ്ടത്. ആളുകള്‍ എത്തിയപ്പോഴേയ്ക്കും സമീപത്ത് കല്ലുകള്‍ കൂട്ടിയിട്ടിയിരിക്കുന്നിടത്തേയ്ക്ക് പാമ്പ് കയറി. വനംവകുപ്പ് ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയതിന് ശേഷമാണ് പാമ്പിനെ കണ്ടെത്തിയത്. പിന്നീട് പാമ്പിനെ കുടുക്കിട്ട് പിടികൂടി ചാക്കിലാക്കി.
മൂന്ന് മാസം മുന്‍പ് ഇവിടെ പെരുമ്പാമ്പിനെ കണ്ടിരുന്നു. നാട്ടാകാരും വനംവകുപ്പും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിടികൂടിയ പാമ്പിനെ കുളമാവ് കാട്ടില്‍ വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരമദ്ധ്യത്തില്‍ പെരുമ്പാമ്പ് ഇറങ്ങിയതറിഞ്ഞ് പാമ്പിനെ കാണാന്‍ നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: