ആലപ്പുഴ: അമ്പലപ്പുഴ – ചേര്‍ത്തല താലൂക്കില്‍ നടക്കുന്ന കയര്‍സമരം ശക്തമാക്കുന്നു. 15 മുതല്‍ കയറ്റുമതി സ്ഥാപനങ്ങള്‍ ഉപരോധിക്കുവാന്‍ സമരസമിതിയോഗം തീരുമാനിച്ചു. എന്‍സി ജോണ്‍കമ്പനി, ഫാംഫൈബര്‍, കേരള ബെയ്‌ലേഴ്‌സ്, കാന്തിഫഌവര്‍ എന്നി സ്ഥാപനങ്ങളുടെ മുന്നിലേയ്‌ക്കാണ് സമരം വ്യാപിക്കുന്നത്. ചരക്ക് നീക്കവും തടയും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 12, 13 തീയതികളില്‍ മേഖലാ തലത്തില്‍ സമരസഹായ സമിതി രൂപീകരിക്കും.
ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ടി.ജെ. ആഞ്ചലോസ് അധ്യക്ഷനായി. കണ്‍വീനര്‍ വി.എസ്. മണി, അഡ്വ. വി. മോഹന്‍ദാസ്, കെ.എസ്. വാസന്‍, ആര്‍. നാസര്‍, ജി. വേണുഗോപാല്‍, വി.സി. അലോഷ്യസ്, എന്‍. വേണുഗോപാല്‍, സലിംബാബു, സി.എസ്. രമേശന്‍, അഡ്വ. എന്‍.പി. കമലാധരന്‍, എം.ഡി. സുധാകരന്‍, എ.പി. പുഷ്‌ക്കരന്‍, സി.കെ. സുരേന്ദ്രന്‍, പി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ഇന്നലെ കലക്‌ട്രേറ്റിന് മുന്നില്‍ നടന്ന സമരത്തില്‍ പി. ജ്യോതിസ് നഗരസഭ വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി, ഒ. അഷറഫ് എന്നിവര്‍ അഭിവാദ്യം ചെയ്തു. കണിച്ചുകുളങ്ങര കയര്‍ കോര്‍പ്പറേഷന് മുന്നില്‍ നടന്ന സത്യാഗ്രഹ സമരത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. സിഐ ടിയു ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഉദ്ഘാടനം ചെയ്തു.
















