ഇരിട്ടി: കഴിഞ്ഞദിവസം ഇലട്രിക് ഗുഡ്സ് ട്രെയിനില്‍ നിന്നും സൈനിക വാഹന മിറക്കവേ ഷോക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ പേരാവൂര്‍ ഈരായിക്കൊല്ലിയിലെ കക്കാടന്‍ കണ്ടി അനന്തന്റെയും രാധയുടെയും മകന് മാതമംഗലം അഭിലാഷിന്റെ(33) മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. അമൃതസര്‍ സൈനിക ക്യാമ്പിലേക്ക് കൊണ്ടുവന്ന വാഹനം ഇലട്രിക്ക് ഗുഡ്സ് ട്രെയിനില്‍ നിന്നും ഇറക്കവേ ഷോക്കേറ്റു ഗുരുതരാവസ്ഥയിലായിരുന്ന അഭിലാഷിനെ ആദ്യം അമൃതസറിലെ ആശുപത്രിയിലും അവിടെനിന്നും ചാണ്ഢിഗറിലെ സൈനിക ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം 7മണിയോടെ മരണമടഞ്ഞ അഭിലാഷിന്റെ മൃതദേഹം റോഡുമാര്‍ഗ്ഗം ഡല്‍ഹിയിലെത്തിച്ച് അവിടെനിന്നും വിമാനമാര്‍ഗ്ഗം ബുധനാഴ്ച മംഗലാപുരത്തും തുടര്‍ന്ന് കണ്ണൂര്‍ ടെറിറ്റൊറിയല് ആര്‍മിയുടെ ആംബുലന്‍സില്‍ സന്ധ്യക്ക് 7മണിയോടെ തന്റെ നാടായ പേരാവൂരിലെ ഈരായിക്കൊല്ലിയിലെ വീട്ടിലും എത്തിച്ചു. വ്യാഴാഴ്ച രാവിലെ 7മണിമുതല്‍ 9മണിവരെ ഈരായിക്കൊല്ലിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നാട്ടിന്റെ നാനാതുറയിലുള്ളവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തി. രാവിലെ 10മണിയോടെ മറ്റു ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിചു.
അഭിലാഷ് സേവനമനുഷ്ടിച്ച അമൃതസര്‍ 306. ഫീല്‍ഡ് റജിമെന്റ്റ് സുബേദാര്‍ കെ. വിജയകുമാര്‍, പി.രാജേഷ് കുമാര്‍, എന്നിവരാണ് പഞ്ചാബില്‍ നിന്നും മൃതദേഹത്തെ അനുഗമിചിരുന്നത്. കണ്ണൂര്‍ ഡിഎസ്സി യിലെയും ടെറിട്ടോറിയാല്‍ ആര്മിയിലേയും പി.ടി.പ്രകാശ്, കെ.എസ്.ഷിബു, എസ്.ഇബ്രാഹീം, ശ്യാംലാല്‍, ആര്.ഹോംബ്രാല് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കണ്ണൂര്‍ എംപി പി.കെ.ശ്രീമതി, എംഎല്‍എ അഡ്വ.സണ്ണി ജോസഫ്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.രാജന്, സിപിഎം ജില്ലാ സിക്രട്ടറി പി.ജയരാജന്, ബിജെപി ജില്ലാ സിക്രടറി കൂട്ട ജയപ്രകാശ് തുടങ്ങി രാഷ്ട്രീയ സാംസ്കാരിക മേഘലയിലെ പ്രമുഖര്‍ മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പരേതന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നു.
ഭാര്യ: ഷില്‍ന. മകള്‍ രണ്ടര വയസ്സുകാരി ഷാന്‍സിയ. സഹോദരന്: രാജേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: