പേരാമ്പ്ര: ലോകാരാധ്യനായ ശ്രീനാരായണഗുരുവിനെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ മറവില്‍ അവഹേളിച്ച സിപിഎം നേതൃത്വം കേരളത്തിലെ പൊതസമൂഹത്തോട് മാപ്പുപറയണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയദാരിദ്ര്യം അനുഭവിക്കുന്ന സിപിഎം ഭൗതികവാദം വിട്ട് ആത്മീയതയിലേക്ക് ശരണംപ്രാപിക്കുകയാണ്. ശ്രീകൃഷ്ണജയന്തിയും ആത്മീയ ആഘോഷങ്ങളും സംഘടിപ്പിക്കുന്ന സിപിഎം മാര്‍ക്സിസം കാലഹരണപ്പെട്ടെന്ന് തുറന്ന് സമ്മതിക്കാന്‍ തയ്യാറാവണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ പ്രീണനവും നേതാക്കളുടെ ധിക്കാരവും മൂലം അണികള്‍ പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോകുമ്പോള്‍ സാമൂദായിക നേതാക്കളെ അപമാനിക്കുന്ന സിപിഎം നിലപാടിനെതിരെ ജനം ശക്തമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എം.സായിദാസ് അധ്യക്ഷതവഹിച്ചു. എം.മോഹനന്, രാമദാസ് മണലേരി, കെ.കെ. രജീഷ്, കെ.പ്രദീപന്, കെ.പി.ടി. വത്സലന്‍, എം.പ്രകാശന്, കെ.വി. സുനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: