കടുത്തുരുത്തി: പോഷകാഹാരക്കുറവ് മൂലം മാഞ്ഞൂര്‍ പഞ്ചായത്തില്‍ ഇരവിമംഗലം എസ്‌സി/എസ്ടി കോളനിയിലെ അമ്മു (9)വിനെ ഐസിഎച്ചില്‍ പ്രവേശിപ്പിച്ചു. മാഞ്ഞൂര്‍ ഒന്നാം വാര്‍ഡിലെ എസ്ടി വിഭാഗത്തില്‍പ്പെട്ട അമ്മു ഉള്‍പ്പെടെയുള്ള അഞ്ച് കുട്ടികളാണ് പോഷകാഹാരക്കുറവ്മൂലം രോഗാവസ്ഥയിലായത്. ഇവരെ ശ്രദ്ധിക്കാന്‍ ഊരുമൂപ്പന്‍ എസ്ടി പ്രമോട്ടര്‍, വാര്‍ഡ് മെമ്പര്‍, ഹെല്‍ത്ത് സെന്റര്‍ വിഭാഗം ഉണ്ടായിട്ടും കുട്ടികളിലെ പോഷകാഹാരക്കുറവ് ശ്രദ്ധയില്‍പ്പെട്ടില്ല.
ജീര്‍ണ്ണാവസ്ഥയില്‍ കഴിയുന്ന വീടും പരിസരവും ടൊയ്‌ലറ്റില്ലാതെ വെറും കുഴിയില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്യുന്ന ഇവരുടെ അവസ്ഥ ഏറെ പരിതാപകരമാണ്. അംഗന്‍വാടിയില്‍പോകുന്ന 5 കുട്ടികള്‍ക്ക്‌പോലും പോഷകാഹാരങ്ങള്‍ നല്‍കാറില്ല പ്രമോട്ടര്‍. ഇവിടെ എത്തിയിട്ട് 5 മാസമായി മദ്യപാനികളും സംസ്‌കാരശൂന്യരുമാണെന്ന് ആരോപിച്ച് അധികൃതരും ഇവിടെ തിരിഞ്ഞുനോക്കാറില്ല. ഇവര്‍ക്കുള്ള ഫണ്ട് ചിലവഴിക്കാതെയും ഇവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുകയും ചെയ്യുന്നില്ലെന്ന് ഊരുമൂപ്പന്‍ മോഹന്‍ദാസ് പറഞ്ഞു.
















