മൂവാറ്റുപുഴ: അംഗന്‍വാടിയില്‍ തെരുവ്‌നായയുടെ കടിയേറ്റവരുടെ ചികിത്സചെലവ് ആയവന പഞ്ചായത്ത് വഹിക്കാന്‍ സര്‍വ്വകക്ഷിയോഗം തീരുമാനം. ആയവന പഞ്ചായത്തിലെ കാലാമ്പൂര്‍ 31-ാം നമ്പര്‍ അംഗന്‍വാടിയിലെ രണ്ട് കുട്ടികളടക്കമാണ് തെരുവുനായ ആക്രമിച്ചത്. ഏനാനല്ലൂര്‍ കുന്നത്ത് സുമേഷിന്റെ മകള്‍ മീനാക്ഷി(മൂന്ന്), മുടവന്‍മറ്റത്തില്‍ ജയേഷിന്റെ മകന്‍ ആദികൃഷ്ണ(നാല്), അദ്ധ്യാപിക നടുക്കരയ്‌ക്കല്‍ ഷേര്‍ളി(48) എന്നിവര്‍ക്കും കാലാമ്പൂര്‍ പാറയില്‍ ത്രേസ്യാക്കുട്ടി (65), മലേപ്പറമ്പില്‍ ഹാജിറ(38) എന്നിവര്‍ക്കുമാണ് തിങ്കളാഴ്ച രാവിലെ നായയുടെ കടിയേറ്റിരുന്നത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തുനായ്‌ക്കള്‍ക്കും പ്രതിരോധ കുത്തിവയ്‌പ്പെടുക്കും. വളര്‍ത്തുനായ്‌ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ കര്‍മ്മസമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തും തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ തീരുമാനമായത്.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര സര്‍വകക്ഷിയോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിന്‍സന്റ് ജോസഫ്, അംഗങ്ങളായ സിന്ധു ബെന്നി, കെ.ജി. രാധാകൃഷ്ണന്‍, ജീമോന്‍ പോള്‍, സുഭാഷ് കടയ്‌ക്കോട്ട്, രാജന്‍ കടയ്‌ക്കോട്ട്, ഷാജി നീരോലിക്കല്‍, ജോളി പൊട്ടയ്‌ക്കല്‍, ബേബി കാക്കനാട്ട്, മൈതീന്‍ ഷാ, കെ.എസ്. രമേഷ്, ടി.ജി. കുമാരന്‍, സാന്റി ബേബി, ജയ സുഭാഷ്, ഫിലോമിന ജോണ്‍, സജി പേയ്‌ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















