അമ്പലപ്പുഴ: വൃക്കരോഗിയായ സ്ത്രീക്ക് സ്‌കാന്‍ റിപ്പോര്‍ട്ട് മാറി നല്‍കി, ചോദ്യം ചെയ്ത സേവാഭാരതി പ്രവര്‍ത്തകന് ആശുപത്രിയിലെ മെയില്‍ നഴ്‌സിന്റെ മര്‍ദ്ദനം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പത്താം വാര്‍ ഡില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വാര്‍ഡിലെ ഐസിയു സര്‍ ജറി വിഭാഗത്തിലെ മെയില്‍ നഴ്‌സും കോഴിക്കോട് സ്വദേശിയുമായ വിജിത്താണ് സേവാഭാരതി പ്രവര്‍ത്തകനായ ഭദ്രനെ അക്രമിച്ചത്.
വൃക്കരോഗം ബാധിച്ച് ഇവിടെ ചികിത്സയില്‍ കഴിയുന്ന അറവുകാട് ഗോകുലത്തില്‍ തങ്കച്ചന്റെ ഭാര്യ ഓമനയ്‌ക്കാണ് സ്‌കാന്‍ റിസള്‍ട്ട് ജീവനക്കാര്‍ മാറി നല്‍കിയത്. ഇതറിയാതെ തങ്കച്ചന്‍ റിസള്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വിജിത്തിന് നല്‍കി. റിസള്‍ട്ട് പരിശോധിച്ച വിജിത്ത് ഇതിന്‍പ്രകാരമുള്ള മരുന്ന് ഓമനയ്‌ക്ക് നല്‍കുന്നതിനിടെ മറ്റൊരു നേഴ്‌സ് ഇത് മറ്റൊരു രോഗിയായ ഓമനയുടേതാണ് എന്ന് വിജിത്തിനെ അറിയിക്കുകയായിരുന്നു.
റിസള്‍ട്ട് യഥാവിധി പരിശോധിക്കാതെ മരുന്നു നല്‍കിയിരുന്നെങ്കില്‍ തന്റെ ഭാര്യയ്‌ക്ക് അപകടം സംഭവിക്കുമായിരുന്നുവെന്ന് തങ്കച്ചന്‍ പറഞ്ഞതോടെ മെയില്‍ നഴ്‌സ് തങ്കച്ചനെ ആക്രമിക്കാന്‍ ശ്രമിച്ചു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഭദ്രന്‍ ഇതിനെ ചോദ്യം ചെയ്തതോടെ ഇയാള്‍ ഭദ്രനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിജിത്ത് ഭദ്രനെതിരെ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി.
ഇതോടെ രാഷ്‌ട്രീയ മുതലെടുപ്പുമായി എസ്എഫ്‌ഐ സംഘം എത്തുകയായിരുന്നു. മര്‍ദ്ദനമേറ്റ് അവശനായ ഭദ്രനെ സേവാഭാരതി, ബിഎംഎസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിജിത്തിനെതിരെ പരാതി നല്‍കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വാടയ്‌ക്കല്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയും വാഹനാപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയും ചികിത്സ ലഭിക്കാത്തെ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന പ്രതിഷേധത്തിലും ജീവനക്കാര്‍ സംഘടിച്ച് വാദിയെ പ്രതിയാക്കാന്‍ ശ്രമിക്കുകയായിരുന്നു.
















