കല്‍പ്പറ്റ : കല്‍പ്പറ്റ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ തൈക്കോണ്ഡേ പരിശീലനം പൂര്‍ത്തിയാക്കി പ്ലസ്ടു വിദ്യാര്‍ഥികളുടെ പാസിങ്ഔട്ട് പരേഡും പൂര്‍വ്വവിദ്യാര്‍ഥി സംഗമവും ഒന്‍പതിന് വൈകുന്നേരം മൂന്നിന് സ്കൂളില്‍ നടക്കും. എം.ഐ ഷാനവാസ് എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ റഷീദ് അധ്യക്ഷനാവും. സംസ്ഥാന സര്‍ക്കാരിന്റെ ‘കരുത്ത്’ പദ്ധതിയിലുള്‍പ്പെടുത്തിയാണ് സ്കൂളില്‍ തൈക്കോണ്ഡേ പരിശീലനം നല്‍കിയത്. വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനവും നടക്കും. ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ ജില്ലാ കോ-ഓഡിനേറ്റര്‍ താജ്മന്‍സൂര്‍ പൂര്‍വവിദ്യാര്‍ഥി സന്ദേശം നല്‍കും.
മുട്ടില്‍ ഗ്രാമപഞ്ചായത്തംഗം എം.പി നജീബ്, കരിയര്‍ഗൈഡന്‍സ് ആന്റ് അഡോള സെന്റ് കൗണ്‍സിലിങ്ങ് ജില്ലാ കോ-ഓഡിനേറ്റര്‍ സി.ഇ ഫിലിപ്പ്, പ്രധാനാധ്യാപകന് കെ.ഡി ജോസ്, ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് സലീം കടവന്‍, തൈക്കോണ്ഡേ അസോസിയേഷന് ജില്ലാ പ്രസിഡന്റ് മനോജ് ഐസക്, പ്രിന്‍സിപ്പള്‍ വി ശിവപ്രസാദ്, പിടിഎ പ്രസിഡന്റ് ടി.കെ.സജീവന്, മദര്‍ പി.ടി.എ പ്രസിഡന്റ് പി.വിജി, സജീഷ്കുമാര്‍, സി ജബ്ബാര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: