മാനന്തവാടി : കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വയനാട്ടില്‍ പഞ്ചഗവ്യ ഔഷധ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഗോശാല നിര്‍മ്മാണ സമിതി രൂപീകരിച്ചു. ഒഴക്കോടി അയ്യപ്പന്‍കാവ് ക്ഷേത്രത്തിനോടനുബന്ധിച്ച് പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ ആധുനിക സൗകര്യങ്ങളോടെയാണ് ഗോശാല നിര്‍മ്മിക്കുന്നത്. മാനന്തവാടി എന്‍എസ്എസ് ഹാളില്‍ നടന്ന നിര്‍മ്മാണ സമിതി രൂപീകരണയോഗത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ ധര്‍മ്മ ജാഗരണ്‍ പ്രമുഖ് കെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം എം.ജി.രാമകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.പി.ഗോവിന്ദന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സേവക സംഘ് വിഭാഗ് സദസ്യന്‍ കെ.ജി.സുരേഷ്, ഓമന രവീന്ദ്രന്, സി.കെ. രാജീവന്, സന്തോഷ് ജി നായര്‍, പി.പരമേശ്വരന്, ചന്ദ്രന് ഇടിക്കര, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.ടി.സന്തോഷ് സ്വാഗതവും രവി കാവുഞ്ചോല നന്ദിയും രേഖപെടുത്തി.
നിര്‍മ്മാണസമിതി : രക്ഷാധികാരിമാര്‍ : സ്വാമി അക്ഷയാമൃതചൈതന്യ, കെ.പി.ഗേ ാവിന്ദന്കുട്ടിമാസ്റ്റര്, ഓമന രവീന്ദ്രന്, എം.ടി.കുമാരന്, പി. പരമേശ്വരന്, രാമസ്വാമി, ചെയര്മാന്: പി.ബാലകൃഷ്ണ ന്, വൈസ്ചെയര്‍മാന്‍: സന്തോഷ് ജി നായര്‍, പുനത്തില്‍ കൃഷ്ണന്, സി.കെ.രാജീവന്, രവി ഒഴക്കോടി, ജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ : സി.ടി.സന്തോഷ്, കണ്‍വീനര്‍ : ഉദയകുമാര്‍, ജോ: കണ്‍വീനര്‍: ഗോപി മാസ്റ്റര്‍, ചന്ദ്രന് ഇടിക്കര, രജിത, മധുസൂദനന്, ട്രഷറര്‍ : അനില്‍കുമാര്‍, പ്രൊജക്ട് മാനേജര്‍: മനു ചന്ദ്രന്, പി. ആര്.ഒ: രവി കാവുഞ്ചോല, കമ്മറ്റിയംഗങ്ങള്‍ : സരള സിദ്ധാര്ത്ഥന്, സരോജിനി രാധാകൃഷ്ണന് പുതിയിടം, രാജലക്ഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: