കോഴിക്കോട്: എറണാകുളം അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സപ്തംബര്‍ 13 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ടു മണിവരെ കോഴിക്കോട് മാതാ അമൃതാനന്ദമയീ മഠത്തില്‍ വെച്ച് 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഹൃദ്രോഗ നിര്‍ണ്ണയം നടത്തുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓപ്പറേഷന് ആവശ്യമാണെങ്കില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും ഓപ്പറേഷന് ചെയ്യും. അര്‍ഹരായ നിര്‍ദ്ധനരായ രോഗികള്‍ക്ക് ഓപ്പറേഷന് വേണ്ട സാമ്പത്തിക സഹായം ലഭ്യമാക്കും. രോഗികള്‍ക്ക് എക്കോ കാര്‍ഡിയോഗ്രാം ചെയ്യുന്നതിനുള്ള സൗകര്യം ക്യാമ്പില്‍ ഉണ്ടായിരിക്കും. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചകളില്‍ കോഴിക്കോട് മാതാ അമൃതാനന്ദമയി മഠത്തില്‍ പരിശോധന നടക്കും. രോഗികള്‍ക്ക് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9048187473, 9037828285 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: