നാദാപുരം: കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയില്‍ കല്ലാച്ചിയില്‍ ഇരുപതോളം കടകളില്‍ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം. മത്സ്യമാര്‍ക്കറ്റ് പരിസ രത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മാത്രമായി ലക്ഷങ്ങളുടെ അരിയും മറ്റും മഴ വെള്ള ത്തില്‍ കുതിര്‍ന്നു. രാത്രി ഏഴുമണിയോടെ തകര്‍ത്തു പെയ്ത മഴയില്‍ ടൗണ്‍ മുഴുവന്‍ ചെളിയും മണ്ണും നിറഞ്ഞ വെള്ളത്തില്‍ മുങ്ങി. വാഹന ഗതാഗതം രാത്രി മണിക്കൂറുകളോളം തടസപ്പെട്ടു . പോസ്റ്റാഫീസ്സിനു മുന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും ,പെട്രോള്‍ പമ്പിന് സമീപത്തെ റോഡില്‍ നിന്നുമുള്ള വെള്ളവും മെയിന്‍ റോഡിലെക്കാണ് ഒഴുകി എത്തുന്നത് .നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ കല്ലാച്ചിയിലെ മത്സ്യ മാര്‍ക്കറ്റിലെ മാലിന്യ ങ്ങള് മുഴുവന്‍ ഒഴുകി എത്തുന്നതും റോഡിലേക്ക് തന്നെ. റോഡിന്റെ ഇരുവശ ത്തുമുള്ള ഓടകളില്‍ തങ്ങികിടക്കുന്ന മണ്ണും പ്ലാസ്റ്റിക്കും നീക്കം ചെയ്യാത്തതിനാല്‍ ഓടകളില്‍ നിന്നും വെള്ളം ഉയര്‍ന്നാണ് കടക ളില്‍ വെള്ളം കയറിയത് .പലചരക്കുകട ,ഫാന്‍സി കടകള്‍ ,ബേക്കറി, പച്ചക്കറികട എന്നീ സ്ഥാപനങ്ങളിലാണ് കൂടുതല്‍ നഷ്ടം സംഭവിച്ചത്. കല്ലാച്ചിയില്‍ വ്യാപാരികള്‍ ഇന്നലെ രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെ കാടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: