കല്‍പ്പറ്റ : ദിവസങ്ങളായി സിവില്‍ സ്റ്റേഷനുമുന്പില് സത്യാഗ്രഹമിരിക്കുന്ന കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ജോര്‍ജിന്റെ കുടുംബാംഗങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോട് തികഞ്ഞ അലംഭാവമാണ് ഭരണകൂടങ്ങള്‍ പുലര്‍ത്തുന്നത്. ഇവരുടെ ഭൂമിക്ക് നിയമപരമായ എല്ലാ രേഖകളുണ്ടായിട്ടും വനഭൂമി ആയത് ദുരൂഹതയുളവാക്കുന്നതാണ്. കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും ഇവരെ സന്ദര്‍ശിച്ച ലോകസഭാ ചീഫ് വിപ്പ് അര്‍ജ്ജുന്റാം മേഘ്വാള് എംപി പറഞ്ഞു. ബിജെപി ജില്ലാപ്രസിഡണ്ട് െക.സദാനന്ദന്, ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, സെക്രട്ടറി വി.നാരായണന്, മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: