ഇടുക്കി: ബിജെപി ആഹ്വാനം ചെയ്തിരിക്കുന്ന ജില്ലാ ഹര്‍ത്താലില്‍ നിന്നും കട്ടപ്പനയെ ഒഴിവാക്കിയതാതി ബിജെപി ജില്ലാ പ്രസിഡന്റ് വി.പി വേലുക്കുട്ടന് അറിയിച്ചു. സാംബവ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കട്ടപ്പനയില്‍ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതിനാലാണ് കട്ടപ്പനയെ ഒഴിവാക്കിയിരിക്കുന്നത്. മൂന്നാറില്‍ ബിജെപി-ബിഎംഎസ് നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചും മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് പിന്തുണ അറിയിച്ചുമാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവലെയാണ് ഹര്‍ത്താല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: