കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് സെക്ഷന്‍ കമ്മറ്റിയും ആഭിമഖ്യത്തില്‍ നഗരവികസനവും മാനാഞ്ചിറ-വെള്ളിമാട്കുന്ന് എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുന്നു. സപ്തം. 16ന് വൈകുന്നേരം 5ന് കോഴിക്കോട് ടൗണ്‍ഹാളിലാണ് സെമിനാര്‍ നടത്തുന്നത്. ഈ റോഡിന്റെ അലയ്മെന്റിലെ 2.82 ഏക്കര്‍ ഭൂമി നിലവി#ുലള്ള റോഡിനോട് ചേര്‍ന്ന് വാഹനഗതാഗതം സുഗമമാക്കുക, മലാപ്പറമ്പ് ജംഗ്ഷന് വിപുലീകരണം ആരംഭിക്കുക, ഒഴിപ്പിച്ച കടകളിലെ വാടക കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കുള്ള ആശ്വാസ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ ആദ്യവാരത്തില്‍ നടത്തുന്നു. മൂന്നാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സെമിനാര്‍ നടത്തുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ആക്ഷന്‍കമ്മിറ്റി പ്രസിഡന്റ് ഡോ.എം.ജി.എസ്. നാരായണന് അധ്യക്ഷത വഹിച്ചു.അഡ്വ മാത്യു കുട്ടിക്കാന, എം.പി. വാസുദേവന്‍, സിറാജ് വെള്ളിമാട്കുന്ന്, പി.എം. കോയ, കെ.പി. വിജയകുമാര്‍, കെ.വി. സുനില്‍കുമാര്‍, എന്‍. ഭാഗ്യനാഥന്, എ.കെ. ശ്രീജന്, പി.എം.എ.നാസര്‍, പി.സദാനന്ദന്, പ്രദീപ് മാമ്പറ്റ, പി.എ. ശശികുമാര്‍, കെ.വി. സുജീന്ദ്രന്, പി.വി. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: