മേപ്പയ്യൂര്‍: ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ പങ്കെടുത്തു തിരിച്ചുപോകുകയായിരുന്ന ജീപ്പ് സിപിഎമ്മുകാര്‍ തടഞ്ഞു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ നരിക്കുനി പാലത്തിനടുത്തുവെച്ചാണ് ഇന്നലെ രാത്രി 8 മണിയോടെ സിപിഎമ്മുകാര്‍ തടഞ്ഞത്. ജീപ്പിലുണ്ടായിരുന്ന പുരുഷന്മാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പി.കെ. അടിയോടി, വി.പി. ബാലകൃഷ്ണന്, കെ.എം. ശശി, വിജിത്ത് പൂമഠത്തില്‍ എന്നിവരെയാണ് കയ്യേറ്റം ചെയ്ത് പരിക്കേല്‍പ്പിച്ചത്. നൂറുകണക്കിന് സിപിഎം കുടുംബാംഗങ്ങള്‍ ശോഭായാത്രയില്‍ പങ്കെടുത്തിരുന്നു.
സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ കേളോത്ത് രാഗേഷ്, വെങ്കല്‍ ബാലകൃഷ്ണന് കിഴക്കയില്‍ മോഹനന്, അതുല്‍കൃഷ്ണ, കുഞ്ഞിക്കണ്ണന്, നാരായണന്, രമേശന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കയ്യേറ്റം ചെയ്തത്. ഇവര്‍ ഇവിടുത്തെ സ്ഥിരം ക്രിമിനല്‍ സംഘമാണെന്ന ആക്ഷേപമുണ്ട്. ശ്രീകൃഷ്ണജയന്തി ആഘോഷകമ്മിറ്റി മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: