കല്‍പ്പറ്റ :വയനാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന ആദിവാസികളടക്കമുള്ള രോഗികളുടെയും ഗര്‍ഭിണികളുടെയും നവജാത ശിശുക്കളുടെയും മരണങ്ങള് ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പും കേരള സര്‍ക്കാരും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആതുര ശുശ്രുഷ രംഗത്ത് ഇപ്പോഴും പിന്നോക്കം നില്ക്കുന്ന വയനാട്ടിലെ സര്‍ക്കാര്‍ ആശൂപത്രികള്‍ പൂര്‍ണ്ണ രൂപത്തില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ തസ്തികകളിലും നിയമനം നടത്തണമെന്നും കേടായി കിടക്കുന്ന യന്ത്ര സാമഗ്രികള്‍ അടിയന്തിരമായി റിപ്പയര്‍ ചെയ്ത് പ്രവര്‍ത്തന യോഗ്യമാക്കണമെന്നും എസ്.എന്‍.ഡി.പി. യോഗം കല്പറ്റ യൂണിയന് വനിത സംഘം വാര്‍ഷിക പൊതുയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വാര്‍ഷിക പൊതുയോഗം എസ്.എന്‍.ഡി.പി. യോഗം കേന്ദ്ര വനിതാസംഘം ജനറല്‍ സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. വനിത സംഘം പ്രസിഡണ്ട് പത്മിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. യൂണിയന് പ്രസിഡണ്ട് കെ.ആര്. കൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്. എല്‍.സി. പ്ലസ് റ്റു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡോ. ചക്രപാണി മെമ്മോറിയല്‍ ട്രസ്റ്റ് നല്കുന്ന എന്റോവ്മെന്റുകള്‍ കല്പറ്റ യൂണിയന് സെക്രട്ടറി എം. മോഹനന് വിതരണം ചെയ്തു. എന്‍. മണിയപ്പന് , എം.പി. പ്രകാശന്, ശ്രിദേവി ബാബു, ഉഷ തമ്പി, രത്നാവതി വിജയന്, സംഗീത ബിനു, സിന്ധു കൃഷ്ണന് കുട്ടി, അനസൂയ രവി, ഷീബ സദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: