തൊടുപുഴ : ന്യൂമാന്‍ കോളജില്‍ പോലീസിനെ കയ്യേറ്റം ചെയ്യുകയും തൊപ്പി തട്ടിത്തെറിപ്പിക്കുകയും ചെയ്ത 25 ഓളം കെ എസ് യു പ്രവര്‍ത്തകര്‍ ഒളിവിലെന്ന് പോലീസ്. സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെയെല്ലാം പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തെ തുടര്‍ന്ന് എന്എസ്യു ദേശീയ സെക്രട്ടറി വര്ധന് യാദവ് ഈ ആഴ്ച തൊടുപുഴയിലെത്തി നടന്ന സംഭവങ്ങളെക്കുറിച്ച് പരിശോധന നടത്തും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ്, കോളജ് ബര്‍സാര്‍ ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ.ജോണ്‍ എന്നിവരെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കോളജില്‍ അതിക്രമിച്ചുകടന്നു കൈയേറ്റം ചെയ്തത്. തടയാന്‍ ശ്രമിച്ച പോലീസിനെതിരെയും കൈയേറ്റശ്രമമുണ്ടായി.
കെഎസ്യു സംസ്ഥാനവ്യാപകമായി നടത്തിയ വിദ്യാഭ്യാസ ബന്ദിനോടനുബന്ധിച്ചു കോളജിലേക്കു പ്രകടനമായെത്തിയ കെഎസ്യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിയുടെ നേതൃത്വത്തിലുള്ള 35 അംഗ സംഘമാണു കൈയേറ്റത്തിനു ശ്രമിച്ചത്. കെഎസ്യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി, പ്രവര്‍ത്തകരായ ലിനോ ജോസ്, ഒ.എ. റിയാദ്, കെ. ഷെഫിന്, അബൂബക്കര്‍, ആല്ബിന് ജോയി, ജോം കെ. സാജു, അമല്‍ ജോസ്, അംസണ് കെ. വര്‍ഗീസ്, മാത്യു കെ.ജോണ്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കോളജ് ജീവനക്കാരില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ജില്‍സണ്‍ മാത്യു ഇന്ന് മൊഴിയെടുക്കും. ഇതിനിടെ ഒരു വിഭാഗം കെഎസയു പ്രവര്‍ത്തകര്‍ അച്ചടക്കലംഘനം നടത്തിയ നിയാസ് കുരാപ്പള്ളിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന് തെളിവെടുപ്പിനു എത്തുന്ന എന്എസ്യു ദേശീയ സെക്രട്ടറി വര്ധന് യാദവിനെ സമീപിക്കാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: