തൊടുപുഴ : തൊടുപുഴ യൂണിയന് ബാങ്ക് ബ്രാഞ്ച് മാനേജരായിരുന്ന പേഴ്സി ഡെസ്മെന്റ് തൊടുപുഴ സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് തൊടുപുഴ പോലീസും സിബിസിഐഡിയും ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രധാന സാക്ഷികളുടെ വിസ്താരം ഇന്ന് മുട്ടം മുന്‍സിഫ് കോടതിയില്‍ ആരംഭിക്കും. ഇരുചക്ര വാഹനം വാങ്ങുന്നതിന്
വായ്പ ലഭ്യമാക്കുന്നതിന് എത്തിയ വനിതാ പോലീസിനെ പീഡിപ്പിച്ചുവെന്നാണ് കേസ്.
അന്നത്തെ സബ് ഇന്‍സ്പെക്ടര്‍ മുരളീധരന് നായര്‍, കേസ് അന്വേഷിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റഷീദ്, സബ് ഇന്‍സ്പെക്ടര്‍ ക്ലീറ്റസ് ജോസഫ്, ബാങ്കിലെ സി.സി. ടി.വി. പരിശോധിച്ച സൈബര്‍ സെല്ലിലെ ശശിധരന് നായര്‍ തുടങ്ങിയവരുടെ വിസ്താരമാണ് ആരംഭിക്കുന്നത്. പേഴ്സിക്കുവേണ്ടി അഡ്വ. സി. എം. ടോമി ചെറുവള്ളിയാണ് ഹാജരാകുന്നത്. ഇതേസമയം പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വനിത എ.എസ്.പി.യുടെ നേതൃത്വത്തില്‍ പേഴ്സിയെ മര്‍ദ്ദിച്ച രണ്ട് കേസുകളുടെ വിസ്താരം ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ബാങ്ക് മാനേജരെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ച സംഭവം വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: