വണ്ടന്മേട് : വണ്ടന്മേട് പഞ്ചായത്തിലെ ആമയാര്‍ ജംഗ്ഷനില്‍ കുമളി-മൂന്നാര്‍ സംസ്ഥാന പാത കൈയേറി അനധികൃത ദേവാലയ നിര്‍മ്മാണം പുരോഗമിക്കുമ്പോഴും ഉത്തരവാദപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ല. സംസ്ഥാന പാതയും തൊട്ടടുത്തു കൂടി ഒഴുകുന്ന ആമയാറും
കൈയേറിയാണ് അനധികൃത നിര്‍മ്മാണം നടക്കുന്നത്. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ തേക്കടിയെയും മൂന്നാറിനെയും ബന്ധിപ്പിക്കുന്ന റോഡിലെ കൈയ്യേറ്റം ഗതാഗത കുരുക്കിനും കാരണമാകും. ശബരിമല തീര്‍ത്ഥാടന കാലത്ത് ഏറെ തിരക്കുള്ള വഴിയാണിത്. സംസ്ഥാന പാതയില്‍ പാര്‍ക്കിംങിനായി ഹൈവേ അധികൃതര്‍ വാങ്ങിയവസ്തുവാണ് കയ്യേറിയിരിക്കന്നത്. തൊട്ടടുത്തുള്ള പഞ്ചായത്ത് അധികൃതരോ പൊതുമരാമത്ത് ഉദ്ദ്യോഗസ്ഥരോ അനധികൃത പള്ളി നിര്‍മ്മാണത്തെക്കുറിച്ച് അറിഞ്ഞ മട്ടില്ല. ചെറിയരീതിയില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനം ഓരോ ദിവസവും വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: