ന്യൂദല്‍ഹി: വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സമരരംഗത്തുണ്ടായിരുന്ന സൈനികര്‍ തൃപ്തി പ്രകടിപ്പിച്ചു. സൈന്യത്തില്‍ നിന്നും സ്വയം വിരമിച്ചവരെ വണ്‍ റാങ്ക് വണ്‍ പെന്‍ഷനില്‍ ഉള്‍പ്പെടുത്തില്ലെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്നലെ രാത്രി വിമുക്ത ഭടന്മാരും കേന്ദ്രപ്രതിരോധ മന്ത്രിയും തമ്മില്‍ വീണ്ടും ചര്‍ച്ച നടന്നു.
സൈന്യത്തില്‍ വിആര്‍എസ് എന്ന സംവിധാനം ഇല്ലെന്ന് പ്രതിരോധമന്ത്രി മറുപടി നല്‍കി. പ്രതിരോധമന്ത്രിയുടെ മറുപടിയില്‍ പൂര്‍ണ്ണ തൃപ്തിയാണുള്ളതെന്ന് മേജര്‍ ജനറല്‍(റിട്ട) സത്ബിര്‍ സിങ് പറഞ്ഞു. സമരം തുടരുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന കോര്‍കമ്മിറ്റി യോഗം തീരുമാനിക്കുമെന്നും സത്ബീര്‍സിങ് പറഞ്ഞു.
















