കല്‍പ്പറ്റ : പൊതു പ്രവര്‍ത്തനരംഗത്തും ജനാധിപത്യ പാര്‍ട്ടികളുടെ സംഘടനാരംഗത്തുമെല്ലാം പാലിക്കപ്പെടുന്ന എല്ലാ കീഴ് വഴക്കങ്ങളും കാറ്റില്‍ പറത്തി നാട്ടിലെ അിറയപ്പെടുന്ന ബ്ലേഡുകമ്പനിക്കാരനെ ഡി.സി.സി ജനറല്‍ സെക്രട്ടറിയാക്കി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പൊതുപ്രവര്‍ത്തനത്തിന് പുതിയ ഭാഷ്യം ചമയ്ക്കുന്നു.പുല്പളളിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനഉടമയും കോണ്‍ഗ്രസ് ബ്വോക്ക് ഉപാദ്ധ്യക്ഷനുമായ എന്‍.യു.ഉലഹന്നാനാണ് പുതിയ വയനാട് ഡി.സി.സി.ജനറല്‍ സെക്രട്ടറി.സാധാരണജനങ്ങളുടെ ഇടയില്‍ സ്വീകാര്യതയുളളതും ദീര്‍ഘ കാലത്തെ സംഘടനാ പാരമ്പര്യവുമുളള ബത്തേരി കുന്നത്ത് അഷറഫിനെപോലുളളവരെ അവഗണിച്ചാണ് അവസാന നിമിഷം ഐ വിഭാഗത്തിന്റെ പ്രതിനിധിയായി ഇയാള്‍ പട്ടികയില്‍ ഇടംപിടിച്ചതത്രെ.
സ്വന്തം സഭാനേത്യത്വത്തിന്റെയും മറ്റ് ചില ഇടനിലക്കാരുടേയും സഹായത്തോടെ വന്‍ തുകകോഴ നല്‍കിയാണ് ഇയാള്‍ ഈ പദവിയിലെത്തിയതെന്നാണ് പിന്നാം പുറസംസാരം.സംസ്ഥാന ഗവണ്മെന്റിന്റെ ഓപ്പറേഷന് കുബേരയില്‍ പോലീസ്റെയ്ഡിന് വിധേയമായ സ്ഥാപനഉടമ എന്ന അധികയോഗ്യതയാണ് ജില്ലാ നേത്യത്വത്തിലേക്ക് പരിഗണിക്കാന്‍ ചിലര്‍ കണ്ട സവിശേനേത്യഗുണമെന്നും കേള്‍ക്കുന്നു. നാണംകൊട്ടും പണമുണ്ടാക്കിയാല്‍ നാണക്കേടാപണം പോക്കികൊളളുമെന്ന പഴമൊഴി ഇവിടെ ശരിവയ്ക്കപ്പെടുകയാണ്. പണംകൊളളപലിശയ്ക്ക് കൊടുക്കുന്നത്കൊണ്ട് മല്‍സരിച്ച ഗ്രാമപഞ്ചായത്തു തെരഞ്ഞെടുപ്പുകളിലെല്ലാം മുഖ്യഎതിരാളികളുടെ വിജയം ഉറപ്പുവരുത്താന്‍ കഴിഞ്ഞ ജനകീയനാണിദ്ദേഹം.പുല്പളളി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച ഇയാള്‍ വിജയിച്ചത് എല്‍.ഡി.എഫും ബി ജെ പി യും ആതെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചതുകൊണ്ടു മാത്രമാണ്. ചിലപ്രാദേശിക ചാനലുകളുടെ പരിധിവിട്ട സഹകരണംകൊണ്ട് മാത്രം സൂര്യന് താഴെയുളള ഏത് വിഷയത്തെക്കുറിച്ചും അഭിപ്രായപ്രകടനം നടത്തിക്കൊണ്ടും ഇയാള്‍ പലപ്പോഴും ചാനലുകളില്‍ കടന്നുവന്ന് പുതിയകാലത്തെ നേതാക്കന്മാരുടെ പട്ടികയില്‍ പെടാന്‍ ശ്രമിക്കാറുണ്ട്.ഖദറിന്റെ തൂവെളള വസ്ത്രവും ധരിച്ച് ചാലനുകള്ക്ക് മുന്നില്‍ രണ്ടു വാക്കു പറഞ്ഞാല്‍ നേതാവായെന്നു കരുതുന്ന ഇത്തരക്കാര്‍ കോണ്‍ഗ്രസ്സിന്റെ ഗാന്ധി-നെഹ്റു പാരമ്പര്യങ്ങളില്‍ നിന്ന് മദാമ്മഗാന്ധി-രാഹുല്‍ പാരമ്പര്യങ്ങളിലേക്കുളള പരിവര്‍ത്തനത്തെയാണ് അടയാളപ്പെടുത്തുന്നത്.ഈ മാറ്റത്തിന്റെ അലയൊലികള്‍ ഗ്രാമ ഗ്രാമാന്തരങ്ങളിലും പ്രതിഫലിക്കുകയാണ് ഈ ഷൈലോക്കുമാരിലൂടെ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: