കല്‍പ്പറ്റ : ശ്രീകൃഷ്ണജയന്തി ബാലദിനമായ ഇന്നലെ ജില്ലയിലെ നഗര-ഗ്രാമ വീഥികളെ പുളകമണിയിച്ച് ഉണ്ണികണ്ണന്മാരും ഗോപികമാരും മഞ്ഞപട്ടുടുത്ത് പീലിത്തിരുമുടിയും ചെഞ്ചുണ്ടില്‍ മന്ദഹാസവും ഓടക്കുഴലുമായി നീലകാര്വര്ണ്ണന്മാരും ഗോപികാ-കുചേലന്മാരും ഗ്രാമവീഥിയില്‍ നിറഞ്ഞാടി. ദ്വാപരയുഗസ്മരണകളുണര്‍ത്തി പുരാണ-ഇതിഹാസങ്ങളെ അനുസ്മരിപ്പിച്ചുള്ള വേഷവിധാനങ്ങളും നിശ്ചലദൃശ്യങ്ങളും ഭജനകീര്ത്തനങ്ങളുമായി ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ മൂന്നൂറ് ശോഭായാത്രകളാണ് നടന്നത്. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ശോഭായാത്രകള്‍ വൈകുന്നേരം ആറുമണിയോടെയാണ് പര്യവസാനിച്ചത്. വിവിധ ഗ്രാമാന്തരങ്ങളില്നിന്നുള്ള ചെറുശോഭായാത്രകള്‍ നാടും നഗരവും അമ്പാടിയാക്കി നഗരപ്രദക്ഷിണത്തോടെ മഹാശോഭായാത്രയായി മാറുകയായിരുന്നു. മുന്‍വര്‍ഷങ്ങളേക്കാള്‍ വന്‍ ഭക്തജനാവലിയാണ് ശോഭായാത്രയില്‍ അണിരന്നത്. ആയിരകണക്കിന് ബാലികാ-ബാലന്മാരും അമ്മമാരും അനുഭാവികളും ജില്ലയില്‍ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ നടന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളില്‍ പങ്കാളിയായി.
ആഗസ്റ്റ് 31ന് പതാകാദിനത്തോടുകൂടി ആരംഭിച്ച ആ ഘോഷപരിപാടികളില് വിവിധ കേന്ദ്രങ്ങളില്‍ സാംസ്ക്കാരിക സമ്മേളനങ്ങളും മല്‍സരപരിപാടികളും, ഗോപൂജ, ഉറിയടി, ചിത്രരചന, പ്രശ്നോത്തരി, ഭാഗവതപാരായണം, ഗീതാപാരായണ മത്സരങ്ങളും സമ്മാനവിതരണവും വിവിധ ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും ഗോപൂജകളും വിദ്യാഗോപാലമന്ത്രാര്‍ച്ചനയും നടന്നു. ശോഭായാത്രക്കുശേഷം പ്രസാദവിതരണം ഉണ്ടായിരുന്നു.
സമൂഹമനസിന്റെ ഉള്തുടിപ്പിലലിഞ്ഞുചേര്ന്ന ലോകനന്മയുടെ സ്പന്ദനമായ ഭഗവാന് ശ്രീകൃഷ്ണനെന്ന ആദര്‍ശത്തെയാണ് ബാലഗോകുലം മാര്‍ഗദര്‍ശകനായി പ്രതിഷ്ഠിച്ചിട്ടുള്ളത്. ഭഗവാന് ശ്രീ കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുന്ന ഈസമയം സമൂഹത്തിന് നല്കുന്ന മഹത്തായ സന്ദേശം വീടിന് ഗോവ്, നാടിന് കാവ്, മണ്ണിനും മനസിനും പുണ്യം എന്നതാണ്. പരിസ്ഥിതിസംരക്ഷണത്തിന്റെയും പശുപരിപാലനത്തിന്റെയും ഉദാത്തമായ ചിന്തകളും ഗോസംരക്ഷണവും കാവ് സംരക്ഷണവും ഏറ്റെടുത്തുകൊണ്ട് പാരിസ്ഥിതികമായ സന്തുലനം പുന:സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമെന്നതാണ് ബാലഗോകുലം ജന്മാഷ്ടമിദിനത്തില്‍ സമൂഹത്തോട് പങ്കുവെക്കുന്നത്.
പുറ്റാട്, പാലിയണ, കോളിയാടി, ചീരാ ല്‍, കമ്പളക്കാട്, തലപ്പുഴ, കോളിയാടി, കണിയാമ്പറ്റ തുടങ്ങിയ വിവധ സ്ഥലങ്ങളില്‍ രാവിലെയാണ് ശോഭായാത്രകള്‍ നടന്നത്. അമ്പലവയല്‍ പുറ്റാട് രാവിലെ നടന്ന സാംസ്ക്കാരികസമ്മേളനം പഞ്ചായത്തംഗം പി.സൈനു ഉദ്ഘാടനം ചെയ്തു. ബാലഗോകുലം മേഖലാസംഘടനാ കാര്യദര്‍ശി വി.കെ.സുരേന്ദ്രന് ജന്മാഷ്ടമിസന്ദേശം നല്കി. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ചീരാല്‍ ‘ഗവതിക്ഷേത്രത്തില് സംഗമിച്ച് മഹാശോ’യാത്രയായി നഗരപ്രദക്ഷിണത്തോടെ വെണ്ടോല്‍ ശ്രീമഹാവിഷ്ണുക്ഷേത്തില്സമാപിച്ചു.
ഗണപതിവട്ടത്ത് ബാലഗോകുലം സംസ്ഥാനകാര്യദര്‍ശി വി.ഹരികുമാറും കാട്ടിക്കുളത്ത് അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം സംഘടനാകാര്യദര്‍ശി സി.സി.സെല്‍വനും പുല്‍പ്പള്ളിയില്‍ സന്തോഷ് മാഷും ജന്മാഷ്ടമി സന്ദേശം നല്കി.
ആനേരി, പാറക്കല്‍, പുളിക്കല്‍ക്കുന്ന്, പറളിക്കുന്ന് തുടങ്ങിയ ഇങ്ങളിലെ ശോഭായാത്രകള്‍ രാവിലെ പത്ത്മണിക്കാരംഭിച്ച് കമ്പളക്കാട്ടൗണി ല്‍ സംഗമിച്ച് മഹാശോഭായാത്രയായി ആനേരി മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിച്ചു. തലപ്പുഴ അടുവത്ത് ശിവക്ഷേത്രത്തില്‍നിന്നും ഇടിക്കര ഭഗവതി ക്ഷേത്രത്തില്‍നിന്നും രാവിലെ ആരംഭിച്ച ശോഭായാത്രകള്‍ തലപ്പുഴ 44ലെ ദേവീക്ഷേത്രത്തിലെത്തി പ്രസാദവിതരണത്തോടെ സമാപിച്ചു.
മീനങ്ങാടിയില്‍ വൈകു ന്നേരം അഞ്ച് മണിക്ക് അപ്പാട്, കാരച്ചാല്‍, താഴത്തുവയല്‍, വേങ്ങൂര്‍, കോലമ്പറ്റ, പന്നിമുണ്ട,, അത്തിനിലം, കാക്കവയല്‍, പൂമല, പുറക്കാടി തുടങ്ങിയ കേന്ദ്രങ്ങളിലെ ശോഭായാത്രകള്‍ നഗരപ്രദക്ഷിണം നടത്തി മഹാശോഭായാത്രയായി മീനങ്ങാടി മത്സ്യാവതാര ക്ഷേത്രത്തില്‍ സമാപിച്ചു. പുല്‍പ്പള്ളിയില്‍ കുറിച്ചിപ്പറ്റ, ആനപ്പാറ, ചേ ത്തില, പാക്കം, കണ്ടാമല, മീനംകൊല്ലി, പാലമൂല, ഇരിപ്പൂട്, ചുണ്ടക്കൊല്ലി, പാളക്കൊല്ലി, കേളക്കവല, ചേകാടി, ആശ്രമക്കൊല്ലി, കല്ലുവയല്‍, വേടന്‍കോട്, കോളറാട്ട്ക്കുന്ന്, കുളത്തൂര്‍, മണ്ഡപമൂല, കാര്യമ്പാടിക്കുന്ന്, കിഴക്കെക്കുന്ന്, ചെറ്റപ്പാ ലം എന്നിവിടങ്ങളില്‍നിന്നെത്തിയ ശോഭായാത്രകള്‍ വൈ കീട്ട് നാല് മണിയോടെ താഴെയങ്ങാടി ചേടാറ്റിന്‍കാവില്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗരപ്രദക്ഷിണത്തിനുശേഷം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സീതാലവകുശക്ഷേത്രത്തി ലെത്തി പ്രസാദവിതരണത്തോടെ സമാപിച്ചു. ഇരുളം, ശശിമല, പെരിക്കല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ശോഭായാത്രകള്‍ വൈകുന്നേരമാണ് നടന്നത്.
ഇന്നലെ ഉച്ചക്കുശഷം മാനന്തവാടിയില്‍ താഴെയങ്ങാടി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര അമ്പകുത്തി, പെരുവക, കമ്മന, വള്ളിയൂര്‍ക്കാവ്, താഴെയങ്ങാടി, പാലാക്കുളി, ഒഴക്കോടി, തവിഞ്ഞാല്‍ , അമ്പലവയല്‍, തലപ്പുഴ, അഗ്രഹാരം, ഒണ്ടയങ്ങാടി, തോണിച്ചാല്‍, കണിയാരം, ദ്വാരക, പിലാക്കാവ്, പഞ്ചാരക്കൊല്ലി, കൊയ്യാലകണ്ടി എരുമത്തെരുവ് എന്നീ പ്രദേശങ്ങളിലെ ശോഭായാത്രകള്‍ നഗരംപ്രദക്ഷിണത്തിനുശേഷം എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ സമാപിച്ചു.
പേര്യ, വരയാല്‍, വെണ്മണി, വളാട്, വട്ടോളി, തലപ്പുഴ എന്നീ പ്രധാന കേന്ദ്രങ്ങളിലും ശോഭായാത്രകള്‍ നടന്നു. കാട്ടിക്കുളത്ത് വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകള്‍ രണ്ടാംഗേറ്റില്‍ സംഗമിച്ച് മഹാശോഭായാത്രയായി ബസ്സ്റ്റാന്റില് സംഗമിച്ചു. കാട്ടിക്കുളം ശ്രീവിഘ്നേശ്വര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന നൂറോളം ബാലികമാരെ അണിനിരത്തിയുള്ള ഗോപികാനൃത്തം ദൃശ്യവിസ്മയവും മനോഹരവും ഭക്തിസാന്ദ്രവുമായി.
പനമരം നിരീട്ടാടി, കൈപ്പാട്ടുക്കുന്ന്, ചുണ്ടക്കുന്ന്, എരനെല്ലൂര്‍, മേച്ചേരി, മാതോത്ത്പൊയില്‍, പുഞ്ചവയല്‍ എന്നീ സ്ഥലങ്ങളിലെ ശോഭായാത്രകള്‍ പനമരത്ത് സംഗമിച്ച് മഹാശോഭായാത്രയായി മുരിക്കന്മാര്ക്ഷേത്രത്തില് സമാപിച്ചു.
കല്‍പ്പറ്റ മടിയൂര്‍ക്കുനി, മണിയങ്കോട്, പുളിയാര്‍മല, അമ്പിലേരി, വെള്ളാരംകുന്ന്, അത്തിമൂല, റാട്ടക്കൊല്ലി, പുത്തൂര്‍വയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കല്‍പ്പറ്റ പന്തിമൂല ഭഗവതി ക്ഷേത്രപരിസരത്ത് നിന്നാരംഭിച്ച് മഹാശോഭായാത്രയായി അയ്യപ്പക്ഷേത്രത്തിലെത്തി പ്രസാദവിതരണത്തോടെ സമാപിച്ചു. പടിഞ്ഞാറത്തറയില്‍ പതിനെട്ട് സ്ഥലങ്ങളില്‍ നിന്നും വരുന്ന ശോഭായാത്രകള്‍ കാപ്പുട്ടിക്കല്‍ സംഗമിച്ച് മഹാശോഭായാത്രയായി കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിച്ചു. മേപ്പാടി, പുഴമൂല, ചെ മ്പോത്തറ, പൂത്തക്കൊല്ലി നി ന്നുള്ള ശോഭായാത്രകള്‍ മഹാശോഭായാത്രയായി മാരിയമ്മക്ഷേ്രത്തില് സമാപിച്ചു.
നിരവില്‍പ്പുഴ, വെളിയരണ, മൊതക്കര, വെള്ളമുണ്ട, ചെറുകര, കരിങ്ങാരി, അഞ്ചുക്കുന്ന്, വരദൂര്‍, പൊങ്ങിണി, കാനഞ്ചേരി, കരണി, പനങ്കണ്ടി, മൂതിമൂല, കാര്യമ്പാടി, അരിമുള, കാവുമന്ദം, വെണ്ണിയോട്, മുട്ടില്‍, വാഴവറ്റ, പള്ളിക്കുന്ന്, പിണങ്ങോട്, വൈത്തിരി, കോളിച്ചാല്‍, തളിമല, കണ്ണാടിച്ചോല, പഴയവൈത്തിരി, ആനപ്പാറ, നെടുമ്പാല, ഓടത്തോട്, ചൂരല്‍മല, തൃക്കൈപ്പറ്റ, ഏഴാംചിറ, താഴെ അരപ്പറ്റ, അരപ്പറ്റ, റിപ്പണ്‍, നെടുങ്കരണ, ചീങ്ങേരി, അമ്പലവയല്‍, അമ്പുക്കുത്തി, നരിക്കുണ്ട്, പാടിപറമ്പ്, പെരുമ്പാടിക്കുന്ന്, നെടുമുള്ളി, ചെന്നായ്ക്കൊല്ലി, ചുള്ളിയോട്, വടുവന്‍ചാല്‍, നീലിമല, കോട്ടൂര്‍, ആണ്ടൂര്‍, തോമാട്ടുചാല്‍, ചീനപ്പുല്ല്, കല്ലൂര്‍, തേക്കുംപറ്റ, മൂലങ്കാവ്, വട്ടത്താണി, ചീരാല്‍, മൂന്നാനക്കുഴി തുടങ്ങിയ സ്ഥലങ്ങളിലും പാട്ടവയല്‍, അയ്യംക്കൊല്ലി, എരുമാട് ഭാഗങ്ങളെ കേന്ദ്രീകരിച്ച് അമ്പതോളം ശോഭായാത്രകളും നടന്നു.
ഗണപതിവട്ടം കുപ്പാടി, കടമാന്‍ചിറ, മന്ദംക്കൊല്ലി, പഴുപ്പത്തൂര്‍, മണിച്ചിറ, മലവയല്‍, പൂമല, ദൊട്ടപ്പന്‍ക്കുളം, പൂതിക്കാട്, പുത്തന്‍ക്കുന്ന്, കൈപ്പഞ്ചേരി, അരിവയല്‍, കൊളഗപ്പാറ സ്ഥലങ്ങളില്‍ വൈകീട്ടോടെ ആരംഭിച്ച ശോഭായാത്രകള്‍ ബത്തേരി മാരിയമ്മന്‍ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി ഗണപതിക്ഷേത്രത്തില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: