ഭോപ്പാല്‍: അഞ്ചാം കഌസുകാരെ ചുംബനവും സെക്‌സും മാനഭംഗവും പഠിപ്പിച്ച ലൈബ്രേറിയിന്‍ അറസ്റ്റില്‍. ജബല്‍പ്പൂരിലെ ക്രൈസ്റ്റ് ചര്‍ച്ച് ഇടവകയിലെ ഹൈസ്‌കൂളിലാണ് സംഭവം. ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സിഎന്‍ഐ) നടത്തുന്ന, സിഎംഎസ് കാമ്പസിലെ സ്‌കൂളിലെ ലൈബ്രേറിയന്‍ ഹാരി ഫിയോ ഫിലിപ്പ്(35) ആണ് അറസ്റ്റിലായത്.
രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. പോസ്‌കോ(ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിയമം) പ്രകാരമാണ് അറസ്റ്റ്.
കഌസ് മുറികളില്‍ ലൈബ്രേറിയന്‍ അശഌലമാണ് പഠിപ്പിക്കുന്നതെന്നായിരുന്നു പരാതി. പോലീസ് പറഞ്ഞു. ചുംബനം, മാനഭംഗം, ലൈംഗിക ബന്ധം തുടങ്ങിയ കാര്യങ്ങളായിരുന്നു ഇയാള്‍ കഌസില്‍ ചര്‍ച്ച ചെയ്തിരുന്നത്. വിവരമറിഞ്ഞ് പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഇക്കാര്യം സമ്മതിച്ചു. മാപ്പപേക്ഷിച്ചെങ്കിലും ഇയാളെ പുറത്താക്കിയെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സപ്തംബര്‍ മൂന്നിനായിരുന്നു സംഭവം. അധ്യാപകന്‍ ഇല്ലാത്തതിനാല്‍ പകരം കഌസിലേക്ക് അയച്ചതാണ് ലൈബ്രേറിയനെ. സ്‌കൂള്‍ അധികൃതര്‍ ആദ്യം അനങ്ങിയില്ല. വെള്ളിയാഴ്ച രക്ഷിതാക്കള്‍ സ്‌കൂള്‍ അങ്കണത്തില്‍ ധര്‍ണ്ണ നടത്തിയതോടെയാണ് അവര്‍ ‘അധ്യാപകനെ’തിരെ നടപടി സ്വീകരിച്ചത്.
















