കാസര്‍കോട്: കേരളം നിര്‍ദ്ദേശിച്ച അഞ്ചു കാര്‍ഷിക വികസന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കിയതായി മന്ത്രി കെ.പി.മോഹനന് പറഞ്ഞു. കേരള മാതൃകയില്‍ ജൈവ കാര്‍ഷികരാജ്യം സൃഷ്ടിക്കാനുളള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തെ മന്ത്രി പ്രശംസിച്ചു. നാടന്‍ കന്നുകാലി ജനുസ്സുകളെ സംരക്ഷിക്കുന്നതിനും കാര്‍ഷിക മേഖലയില്‍ മെച്ചപ്പെട്ട കാര്‍ഷികോത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുമുളള പദ്ധതികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്കി. കേന്ദ്രകൃഷി മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നവംബറിലോ ഡിസംബറിലോ കേരളത്തില്‍ ഉന്നതതലയോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രത്യേക ജൈവ കാര്‍ഷിക ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.പി.മോഹനന് പറഞ്ഞു. പെരിയ കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസില്‍ പഠനകേന്ദ്രസമുച്ചയങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: