Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്ര വികസനത്തിനായി കേന്ദ്രം നടത്തുന്നത് തീവ്രയത്‌നം: നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 11:46 pm IST
in India

ന്യൂദല്‍ഹി: അധികാരത്തിലേറിയതു മുതല്‍ രാഷ്‌ട്രത്തിന്റെ വികസനത്തിനായി തീവ്രയത്‌നമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലേക്ക് വരെ ഭരണത്തിന്റെ നന്മകള്‍ എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്‍എസ്എസ് സമന്വയ ബൈഠക്കില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പതിനഞ്ചുമാസത്തെ അനുഭവം കൊണ്ട് ദേശത്തിനു വേണ്ടി മുഴുവനും ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ലഭിച്ചതായും പ്രധാനമന്ത്രി അരമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ പറഞ്ഞു. വൈകിട്ട് 4.30 ഓടെ വസന്ത്കുഞ്ചിലെ മധ്യാഞ്ചല്‍ ഭവനിലെ സമന്വയ ബൈഠക് ഹാളിലെത്തിയ പ്രധാനമന്ത്രി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ പ്രതിനിധികളോട് വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം വ്യക്തിഗീതം ആലപിച്ചു. തുടര്‍ന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ റാവു ഭാഗവത് സമാരോപ് ബൗദ്ധിക് നടത്തി.

കേന്ദ്രസര്‍ക്കാര്‍ ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. രാജ്യഭരണം കൃത്യമായും പ്രതിബദ്ധതയോടുകൂടിയുമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്നും രാജ്യത്തിന് അകത്തും പുറത്തും മോദിസര്‍ക്കാരിനെപ്പറ്റി മികച്ച അഭിപ്രായമാണ് ഉയര്‍ന്നുവന്നിരിക്കുന്നതെന്നും ഹൊസബളെ പറഞ്ഞു. മൂന്നുദിവസമായി വസന്ത്കുഞ്ചില്‍ നടന്ന സമന്വയ ബൈഠക്കിന്റെ വിശദാംശങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടൈംടേബിള്‍ അനുസരിച്ചുള്ള കാര്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ നടപടികള്‍ പ്രതീക്ഷിച്ചിരിക്കുകയാണെന്നും ദത്താത്രേയ ഹൊസബളെ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിനായി ആര്‍എസ്എസ് കാര്യപദ്ധതികളൊന്നും നടപ്പാക്കുന്നില്ല. സന്യാസിമാരും സന്യാസി സമ്മേളനങ്ങളുമാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇതനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ആര്‍എസ്എസ് ചെയ്യുന്നത്. അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണം രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണ്. സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും സഹസര്‍കാര്യവാഹ് പറഞ്ഞു.

ആര്‍എസ്എസിന്റെ പരിവാര്‍ സംഘടനകളുടെ ദേശീയതലത്തിലുള്ള ചുമതല വഹിക്കുന്ന പ്രധാനപ്പെട്ട വ്യക്തികളുടെ സമന്വയ ബൈഠക്കില്‍ നിരവധി വര്‍ഷങ്ങളായി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കാര്യകര്‍ത്താക്കള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുകയും മുന്നോട്ടുള്ള പ്രവര്‍ത്തന പദ്ധതികള്‍ വ്യക്തമാക്കുകയും ചെയ്തു. രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയായ ആര്‍എസ്എസിന്റെ യോഗത്തില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് മന്ത്രിമാരുടെ കടമയാണെന്നും ദത്താത്രേയ ഹൊസബളെ പറഞ്ഞു.

രാഷ്‌ട്രത്തിന്റെ ഐക്യം, സുരക്ഷ, ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികള്‍, അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദം, ഭാരതീയ ചിന്തകള്‍, വിചാരങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. പുതിയ സെന്‍സസ് കണക്കുകള്‍ പഠിക്കുകയാണെന്നും കാര്യകാരിമണ്ഡലില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ഹൊസബളെ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

പുതിയ വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.