Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 08:38 pm IST
in India

 

അധ്യാപകനായി ചിരിച്ചും ചിന്തിപ്പിച്ചും മോദി

ന്യൂദല്‍ഹി: സര്‍, എനിക്ക് എങ്ങനെ നമ്മുടെ രാഷ്‌ട്രത്തെ സേവിക്കാന്‍ കഴിയും? തിരുനല്‍വേലി മെട്രിക് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ലക്ഷ്മി രാമന്റെയാണ് അര്‍ത്ഥവത്തായ ചോദ്യം.

ഒരു സെക്കണ്ടു പോലും താമസിച്ചില്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശദമായ ഉത്തരവും വന്നു..  രാഷ്‌ട്ര സേനവമെന്നാല്‍ സൈന്യത്തില്‍ ചേരണമെന്നില്ല. വലിയ വലിയ കാര്യങ്ങള്‍ ചെയ്യണമെന്നില്ല. രാഷ്‌ട്രത്തിന് ഗുണകരമായ ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതു പോലും സേവനമാണ്. ആവശ്യമില്ലാത്ത സമയത്ത് വീട്ടിലെ ലൈറ്റുകളും ഫാനുകളും ഓഫാക്കുക, ഭക്ഷണം അല്പം പോലും പാഴാക്കാതിരിക്കുക.. നിങ്ങള്‍ പുറത്തു പോകാന്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കിയെന്നു കരുതുക, അപ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി തന്നെ വച്ചിട്ടാകും നിങ്ങള്‍ അവിടേക്ക് പോകുക.. അത് ഇന്ധനം പാഴാക്കും… മോദി പറഞ്ഞു.

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ദല്‍ഹി മനേക്ഷാ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലിരുന്നാണ് മോദി രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയതും അവരുമായി ആശയസംവാദം നടത്തിയതും അവര്‍ക്കൊപ്പം ചിരിച്ചുല്ലസിച്ചതും അവരെ ഗൗരവകരമായ ചിന്തയിലേക്ക് കൂട്ടിക്കൊണ്ടുപോയതും. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരങ്ങള്‍ നല്‍കിയ മോദി ശ്രോതാക്കളെയെല്ലാം അമ്പരപ്പിച്ചു.

സര്‍, രാജ്യത്ത് നല്ല അധ്യാപകരുടെ ക്ഷാമമാണല്ലോ.. ഇതെന്തുകൊണ്ട്..

ബംഗളൂരു ലിറ്റില്‍ ഫഌവര്‍ സ്‌കൂളിലെ ആത്മിക് അജോയിയുടെ ചോദ്യം. കുട്ടിക്കാലത്ത് വൃക്കയ്‌ക്ക് തകരാര്‍ വന്നതിനെത്തുടര്‍ന്ന് അച്ഛന്‍ നല്‍കിയ ഒരു വൃക്കയുടെ പിന്‍ബലത്തില്‍ ജീവന്‍ തിരികെപ്പിടിക്കുകയും വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയും ചെയ്ത ധിഷണാശാലിയാണ് അജോയ്.

ചോദ്യത്തിനു പുറമേ മോദിയുടെ ചോദ്യവും വന്നു. അജോയ് ആരാകാനാണ് ആഗ്രഹിക്കുന്നത്. കമ്പ്യൂട്ടര്‍ വിദഗ്ധന്‍ എന്നായിരുന്നു ഉത്തരം. ചരിച്ചുകൊണ്ടായിരുന്നു മോദിയുടെ മറുപടി, ഇതാണ് പ്രശ്‌നം… കുട്ടികളാരും നല്ല അധ്യാപകരാകാന്‍ ആഗ്രഹിക്കാത്തത് എന്തുകൊണ്ട്…  മോദി ചോദിച്ചു. കുട്ടികളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതും അവരിലെ മിടുക്ക് കാണ്ടെത്തുന്നതും അധ്യാപകരാണ്.

ഡോക്ടര്‍മാര്‍, ഐഎഎസുകാര്‍, അഭിഭാഷകര്‍ തുടങ്ങി മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ അധ്യാപനത്തിന് നീക്കി വച്ചാല്‍ നമുക്ക് നല്ല അധ്യാപകരുടെ അഭാവം പരിഹരിക്കാന്‍ കഴിയും. മോദി പറഞ്ഞു. അജോയി കൃത്യമായി മെഡിക്കല്‍ ചെക്കപ്പിനു പോകുന്നുണ്ടോയെന്ന്  അവനോടു ചോദിക്കാനും മോദി മറന്നില്ല.

നല്ല പ്രാസംഗികനാവാന്‍ നല്ല ശ്രോതാവാകണം

സര്‍, അങ്ങ് ഒരു കുറിപ്പുപോലുമില്ലാതെയാണല്ലോ നല്ല പ്രസംഗങ്ങള്‍ നടത്തുന്നത്. അതിന് എന്തു ചെയ്യണം. ചോദ്യം ശ്രേയാ സെന്നിന്റേത്..

നല്ല ശ്രോതാവിനേ നല്ല പ്രാസംഗികനാവാന്‍ കഴിയൂ. മോദി പറഞ്ഞു തുടങ്ങി. ആദ്യം നല്ല ശ്രോതാവാകണം, ശ്രദ്ധയോടെ കേള്‍ക്കുന്നവയെല്ലാം മനസിലാക്കാന്‍ ശ്രമിക്കണം. പ്രധാന പോയന്റുകള്‍ കുറിച്ചുവയ്‌ക്കണം. അവര്‍ ചെയ്യുന്നതും പറയുന്നതും എനിക്കും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം വളര്‍ത്തണം. പ്രമുഖരുടെ പ്രസംഗങ്ങള്‍ കേള്‍ക്കണം. അദ്ദേഹം പറഞ്ഞു.

125 രൂപയുടെ നാണയം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രണ്ട് അധ്യാപക ദിന അനുസ്മരണ നാണയങ്ങളും പുറത്തിറക്കി. ഒന്ന് 125 രൂപയുടേയും ഒന്ന് പത്തു രൂപയുടേയും.

രാഷ്‌ട്രീയക്കാര്‍ക്ക് ഇഷ്ടമുള്ള കളി

സര്‍, അങ്ങയ്‌ക്ക് ഇഷ്ടമുള്ള കളിയേത്… ഗോവയില്‍ നിന്നുള്ള വിദ്യാര്‍ഥിയുടെ ചോദ്യം. രാഷ്‌ട്രീയക്കാര്‍ കളിക്കുന്ന കളിയേതെന്ന് നമുക്കെല്ലാവര്‍ക്കും അറിയില്ലേയെന്നായിരുന്നു നിറഞ്ഞ ചിരിയോടെ മോദിയുടെ ഉത്തരം. കുട്ടിക്കാലത്ത് താന്‍ മരങ്ങള്‍ കയറിയ കാര്യവും നീന്തല്‍ പഠിച്ച കാര്യവും മോദി കുട്ടികളോട് വിശദീകരിച്ചു പറഞ്ഞു.

രാഷ്‌ട്രീയത്തിന് മോശം പേര്

ദൗര്‍ഭാഗ്യവശാല്‍ ഇന്ന് രാഷ്‌ട്രീയത്തിന് മോശം പേരാണ് ഉള്ളത്. വിവിധ മേഖലകളില്‍ നിന്നുള്ള മിടുക്കരായവര്‍ രാഷ്‌ട്രീയത്തിലേക്ക് കടന്നുവരണം. മോദി പറഞ്ഞു.

മോദിയുടെ വാക്കുകളില്‍ നിന്ന്

1 വിദ്യാര്‍ഥികള്‍ അധ്യാപകരുടെ പ്രതിച്ഛായകളാണ്.

2 അമ്മ കുട്ടിക്ക് ജന്മം നല്‍കുന്നു, അധ്യാപകന്‍ ജീവന്‍ നല്‍കുന്നു.

3 ജീവിതത്തില്‍ അമ്മയുടേയും അധ്യാപകന്റെയും സ്വാധീനം തുറന്നു സമ്മതിക്കാത്ത ഒരാളും ഈ ലോകത്തുണ്ടാവില്ല.

4 അധ്യാപകര്‍ നമ്മോടു പറയുന്നത് നാം എക്കാലത്തും ഓര്‍മ്മിക്കും.

അഞ്ച് തലമുറകളെ നിര്‍മ്മിക്കുന്നത് അധ്യാപകരാണ്. അവരെ ഞാന്‍ നമിക്കുന്നു.

6 ശിഷ്യരില്‍ നിക്ഷേപം നടത്താത്ത അധ്യാപകന്‍ അപൂര്‍ണ്ണനാണ്.

7 യഥാര്‍ഥ അധ്യാപകന്‍ ഒരിക്കലും വിരമിക്കുന്നില്ല.

8 ജീവിതം കരുപ്പിടിപ്പിക്കുന്നത് ഒരാളല്ല, ആശയങ്ങളെ സ്വീകരിക്കുകയെന്നത് ഒരു തുടര്‍പ്രക്രിയയാണ്. ഓരോന്നില്‍ നിന്നും നാം എല്ലായ്‌പ്പോഴും പഠിക്കുന്നു.

9 നമ്മുടെ കുട്ടികള്‍ റോബോട്ടുകള്‍ (യന്ത്രമനുഷ്യര്‍) ആകുന്നില്ലെന്ന് നാം ഉറപ്പാക്കണം. അവര്‍ കല ആസ്വദിക്കണം. കലയില്ലെങ്കില്‍ ജീവിതം യാന്ത്രികമാകും.

10 അധ്യാപകര്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതണം. നിരവധി കുട്ടികളുടെ ജീവിതത്തില്‍ അവര്‍ക്കുള്ള പങ്ക് ഇവ വ്യക്തമാക്കും.

11 രാഷ്‌ട്രീയത്തിലേക്ക് നല്ലവര്‍ ധാരാളമായി കടന്നുവരണം. ഇവര്‍ക്കേ രാഷ്‌ട്രത്തെ ഔന്നത്യത്തില്‍ എത്തിക്കാന്‍ കഴിയൂ.

12 വിജയം കൈവരിച്ച ഡോക്ടര്‍മാരുടേയും എഞ്ചിനീയര്‍മാരുടേയും ശാസ്ത്രജ്ഞന്മാരുടേയും വിജയത്തിനു പിന്നില്‍ മഹാന്മാരായ അധ്യാപകരുണ്ട്.

13 തങ്ങളുടെ അഭിരുചികളും ഇഷ്ടാനിഷ്ടങ്ങളും മാതാപിതാക്കള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്.

14 വിദ്യാര്‍ഥികളാണ് അധ്യാപകരുടെ ഐഡന്റിറ്റി

ഇഷ്ടം ലളിതമായ വേഷം, ഫാഷന്‍ ഡിസൈനര്‍മാര്‍ ഇല്ല

തനിക്ക് ലളിതമായ വേഷമാണ് ഇഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വേഷങ്ങള്‍ ഏതെങ്കിലും ഫാഷന്‍ ഡിസൈനര്‍മാര്‍ ഉണ്ടാക്കുന്നതുമല്ല. മോദി പറഞ്ഞു.

മോദിയുടെ വേഷങ്ങളെപ്പറ്റിയുള്ള കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി മോദി പറഞ്ഞു. ഞാന്‍ ലളിതമായ വേഷങ്ങളാണ് ധരിക്കാറുള്ളത്. ഏതെങ്കിലും ഡിസൈനര്‍മാരാണ് എന്റെ വേഷങ്ങള്‍ക്കു പിന്നില്ലെന്ന് ജനങ്ങള്‍ എന്തുകൊണ്ടാണ് ധരിക്കുന്നതെന്ന് എനിക്കറിയില്ല. മോദി പറഞ്ഞു.

കുട്ടിക്കാലത്ത് താന്‍ ഫുള്‍ കൈയുള്ള കുര്‍ത്തയാണ് ധരിച്ചിരുന്നത്. എന്റെ വസ്ത്രങ്ങള്‍ ഞാന്‍ തന്നെയാണ്  അലക്കിയിരുന്നത്. ഫുള്‍ കൈയന്‍ കുര്‍ത്ത അലക്കാന്‍ കൂടുതല്‍ സമയം എടുക്കുമായിരുന്നു. അതുകൊണ്ടാണ് താന്‍ മുറിക്കൈയ്യന്‍ കുര്‍ത്ത ധരിക്കാന്‍ തുടങ്ങിയത്. ഇത് എന്റെ ജോലി കുറച്ചു, ഹാഫ് കൈ ഷര്‍ട്ടുകള്‍ സ്ഥിരമായി അണിഞ്ഞുതുടങ്ങി.

മാത്രമല്ല ഗുജറാത്തില്‍ മിതമായ കാലാവസ്ഥയാണ്. ഹാഫ് കൈയുള്ള കുര്‍ത്ത തണുപ്പ് പകരും. അവ കൊണ്ടുനടക്കാനും എളുപ്പമാണ്.

നന്നായി വസ്ത്രധാരണം നടത്താനാണ് എനിക്ക് താല്പ്പര്യം. സാധാരണ കുടുംബാംഗമായ എനിക്ക് വസ്്രതങ്ങള്‍ തേച്ച് ഇടാന്‍ കഴിയുമായിരുന്നില്ല. ചുവടു പരന്ന പാത്രത്തില്‍ കരി കത്തിച്ചിട്ട് വസ്ത്രം തേച്ചാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. അവസരം അനുസരിച്ച്, നന്നായി വസ്ത്രം ധരിക്കണം. എന്റെ കാന്‍വാസ് ഷൂ വെളുപ്പിക്കാന്‍ അധ്യാപകര്‍ കളയുന്ന ചോക്ക് കഷണങ്ങളാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പുതിയ വാര്‍ത്തകള്‍

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.