പൗര്‍ണ്ണമി ചന്ദ്രനായ് വന്നു
ജയിലില്‍ പിറകൊണ്ടവന്‍
ജന്മപാപങ്ങളൊന്നോടെ
ദേവകിക്കൊഴിവാക്കിയോന്‍.
തുറങ്കില്‍തുടലിന്നുള്ളില്‍
കിടന്നോരമ്മയച്ഛനും
ദേവകി വസുദേവന്മാര്‍
മുക്തരായ്‌ത്തീര്‍ത്തൊരദ്ദിനം!
ജനിച്ചമാത്രയില്‍ത്തന്നെ
ശംകചക്രാബ്ജധാരിയായ്
കൃഷ്ണന്‍ബോധ്യപ്പെടുത്തിപോല്‍
വന്നതാരെന്നുലോകരെ!
കൂരിരുട്ടത്തു പേമാരി
തിമര്‍ക്കുന്നൊരു വേളയില്‍
ജയിലും കാവല്‍ക്കാരും
ഗാഢനിദ്രയിലാണ്ടുപോയ്.
കംസന്റെ കാലനായ് വന്ന
കൃഷ്ണനെ കൊണ്ടുപോകുവാന്‍
കുടയാദിശേഷന്റെ
ഫണം പൊങ്ങിയതത്ഭുതം!
അമ്പാടി സുകൃതം കൊണ്ട
കൃഷ്ണന്റെ ദിനമേയിത്.
അഷ്ടമീ രോഹിണിക്കെന്നും
സ്ഷ്ടാംഗംപ്രണമിച്ചിടാം.
















