വടകര: ഉണ്ണിക്കണ്ണന്മാരെ വരവേല്‍ക്കാന്‍ കടത്തനാട് ഒരുങ്ങി. വടകര ടൗണില്‍ കോട്ടകുളങ്ങര ശ്രീസ്വാമിനാഥ ക്ഷേത്രം, കുരിയാടി ശ്രീകുറുംബ ഭഗവതി ക്ഷേത്രം, ആവിക്കല്‍ ബീച്ച്, പാക്കയില്‍ ശ്രീ നടോല്‍ ഭഗവതി ക്ഷേത്രം, കണിയാന്‍കണ്ടി ശിവഭഗവതി ക്ഷേത്രം പാക്കയില്‍, പുതിയാപ്പ് ചോയ്യോത്ത് ഭഗവതി ക്ഷേത്രം, അറക്കിലാട് ശിവക്ഷേത്രം, പരദേവതാ ക്ഷേത്രം, തച്ചോളി മാണിക്കോത്ത് ക്ഷേത്രം, അരിക്കോത്ത് അമ്പലപ്പറമ്പ് ശ്രീ മഹാവിഷ്ണു ക്ഷേത്രം, ചാക്യാപുറത്ത് കഞ്ഞിപ്പുര, രാധാകൃഷ്ണമഠം, പുത്തൂര്‍-പോതിയാല്‍ ഭഗവതി ക്ഷേത്രം അടക്കാതെരു പഴങ്കാവ് ഭഗവതി ക്ഷേത്രം, തൈവളപ്പില്‍ ശിവഭഗവതി ക്ഷേത്രം, കോയിത്തട്ട ദേവീക്ഷേത്രം, കണ്ണകുഴി ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ അടക്കാതെരു ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി കോണ്‍വെന്റ് റോഡ് മാര്‍ക്കറ്റ് റോഡ് അഞ്ചുവിളക്ക് ജംഗ്ഷന് വഴി എടോടി ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തില്‍ സമാപിക്കും.
കൊയിലാണ്ടി: കൊല്ലം ശ്രീ നഗരേശ്വരം ശിവക്ഷേത്ര പരിസരത്ത് നിന്നും ആരംഭിക്കുന്ന ശോഭായാത്ര കുന്ന്യോറമലയില്‍ നിന്നുമുള്ള ശോഭായാത്രയുമായി കൊല്ലം നഗരത്തില്‍ സംഗമിച്ച് മഹാശോഭയാത്രായി പിഷാരികാവ് ക്ഷേത്രപരിസരത്ത് സമാപിക്കും.കൊയിലാണ്ടി കുറുവങ്ങാട് കിടാരത്തില്‍ ക്ഷേത്ര പരിസരം, കുറുവങ്ങാട് ശിവക്ഷേത്രം, കോതമംഗലം മഹാവിഷ്ണു ക്ഷേത്ര പരിസരം, പന്തലായനി കാട്ടുവയല്‍, പെരുവട്ടൂര്‍ ചെറിയപ്പുറത്ത് ക്ഷേത്ര പരിസരം, ആന്തട്ട ശ്രീരാമകൃഷ്ണമഠം, കളത്താംവീട് ക്ഷേത്ര സന്നിധി, വലിയങ്ങാട് ശ്രീകുറുംബ ഭഗവതി ക്ഷേത്രം, ചെറിയമങ്ങാട് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം, മനേടത്ത് പറമ്പ് ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, വിരുന്നുകണ്ടി ശ്രീകുറുംബ ഭഗവതി ക്ഷേത്രം, ഉപ്പാലകണ്ടി ഭദ്രകാളി ക്ഷേത്രം, കൊല്ലം കൂത്താംവള്ളി ക്ഷേത്രം, വേദവ്യാസ വിദ്യാലയം മണമല്‍ നിത്യാനന്ദാശ്രമം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍, കൊരയങ്ങാട് തെരുവിലും സംഗമിച്ച് സ്റ്റേഡിയം ഗ്രൗണ്ടില്‍ സമാപിക്കും.
പയ്യോളി: പയ്യോളിയില്‍ പെരുമാള്‍പുരം ശിവക്ഷേത്രം, പയ്യോളി മഹാവിഷ്ണു ക്ഷേത്രം, കരേക്കാട് അമ്പാടിനഗര്‍, നടേമ്മല്‍ ഭദ്രകാളി ക്ഷേത്രം, ശ്രീകുറുംബ ഭഗവതി ക്ഷേത്രം, ഗാന്ധിനഗര്‍ അയ്യപ്പ ഭജനമഠം, ചുള്ളമ്പറമ്പത്ത് കുട്ടിച്ചാത്തന് ക്ഷേത്രം, ചാത്തമംഗലംതാര, നര്‍മ്മദ, കണ്ണംകുളം അയ്യപ്പഭജന മഠം, കീഴൂര്‍ കുന്നത്ത് ഭഗവതി ക്ഷേത്രം, തച്ചംകുന്ന് പറമ്പില്‍ ഭഗവതി ക്ഷേത്രം, അട്ടക്കുണ്ട് ദ്വാരകാനഗര്‍ കരിമ്പുള്ളിക്കാവ് ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പയ്യോളി ടൗണില്‍ സംഗമിച്ച് പെരുമാള്‍പുരത്ത് സമാപിക്കും.
കുറ്റിയാടി: കട്ടന്‍കോട്, കള്ളാട്, നൊട്ടിക്കണ്ടിയില്‍, നരിക്കൂട്ടുംചാല്‍, വളയന്നൂര്‍, കടേക്കചാലില്‍, നരിക്കോട്ടുംചാല്‍, എന്നിവിടങ്ങളില്‍ നിന്നുളള ശോഭായാത്രകള്‍ കടേക്കച്ചാല്‍ സരയൂനഗറില് സംഗമിച്ച് കുറ്റിയാടി കുഞ്ഞുമഠം മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും.
കാവിലുംപാറ പൂക്കാട് ഭജനമഠം, മാവിലപ്പാടി ഭജനമഠം, വാളക്കയം, കരിമ്പാലക്കണ്ടി, ചാത്തന്തോട്ടം ഭജനമഠം, മൊയിലോത്തറ വിഷ്ണു ക്ഷേത്രം, മൂന്നാംകൈ, ചാത്തങ്കോട്ട് നട ടൗണ്‍, സീത്തപാട്ട് ഭജനമഠം, ആര്യാമ്പി, തൊട്ടില്‍പ്പാലം മഠത്തില്‍ ഭദ്രകാളി ക്ഷേത്രം, വ്യാസ സ്കൂള്‍, കോടോട് അയ്യപ്പക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ സംഗമിച്ച് തൊട്ടില്‍പ്പാലം ടൗണ്‍ ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും.
പേരാമ്പ്ര: വെള്ളിയൂര്‍ ചാലിക്കര, വാളൂര്‍ (കായണ്ണ) നടുക്കണ്ടിപ്പാറയില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ചാലിക്കരയില്‍ വെച്ച് കൈതയ്ക്കലില്‍ നിന്നും വരുന്ന ശോഭായാത്രയുമായി സംഗമിച്ച് വെള്ളിയൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ സമാപിക്കും.
മേപ്പയ്യൂര്‍ ശ്രീഖണ്ഡശാല മഠം, കീഴ്പ്പയ്യൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ മേപ്പയ്യൂരില്‍ സംഗമിച്ച് മേപ്പയ്യൂര്‍ എല്‍പി സ്കൂളില്‍ സമാപിക്കും.
നാദാപുരം: നരിപ്പറ്റ കോയ്യാല്‍ ശ്രീകൃഷ്ണ ഭജനമഠത്തില്‍ നിന്നും നിര്‍വേലി ഇല്ലത്ത് കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ശോഭായാത്രകള്‍ ആരംഭിച്ച് ഒരവില്മുക്കില് സംഗമിച്ച് നരിപ്പറ്റ റേഷന്‍ ഷോപ്പ് റോഡ് വഴി മേല്‍ വള്ള്യാട്ട് നരസിംഹമഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.
കല്ലാച്ചി ശ്രീകൃഷ്ണ ഭജന മഠത്തില്‍ നിന്നും കോര്‍ട്ട് റോഡ്, കല്ലാച്ചി ടൗണ്‍, നാദാപുരം ടൗണ്‍ വഴി ആരംഭിക്കുന്ന ശോഭായാത്ര ശ്രീഅയ്യപ്പ ക്ഷേത്രത്തില്‍ സമാപിക്കും.
മുക്കം: മുക്കത്ത് പൊന്നാങ്കയം സ്കൂളില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര വിളക്കാംതോട് ശ്രീ മഹാദേവക്ഷേത്രസന്നിധിയില്‍ സമാപിക്കും.
അമ്പലപ്പാറ ശ്രീകൃഷ്ണക്ഷേത്രം, ചെറുവണ്ണൂര്‍ ശ്രീവിഷ്ണു ക്ഷേത്രം, കല്ലുരുട്ടി എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ തിരുവമ്പാടിയില്‍ സംഗമിച്ച് അമ്പലപ്പാറ ശ്രീ കൃഷ്ണക്ഷേത്ര സന്നിധിയില്‍ സമാപിക്കും.
ഇരട്ടക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം, കായക്കുന്നുമ്മല്‍, ചോക്കൂര് ശ്രീരാമസ്വാമി ക്ഷേത്രം, പഴേടത്ത് ശ്രീശിവക്ഷേത്രം, നടുകില്‍ ശ്രീശിവക്ഷേത്രം, കുലിക്കപ്ര ശ്രീശിവക്ഷേത്രം, വാളന്നൂര്‍ ശ്രീ ഭഗവതി ക്ഷേത്രം, പുത്തൂര്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, തലയമ്പ്രമല ശ്രീ അയ്യപ്പഭജനമഠം, പുല്‍പ്പറമ്പില്‍ ശ്രീ ശിവക്ഷേത്രം, മുടൂര് അരീക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് ഓമശ്ശേരിയില്‍ സംഗമിച്ച് കാരപ്പറ്റപൊയില് ശ്രീ ഭഗവതികാവ് സന്നിധിയില്‍ സമാപിക്കും.
കണിയാര്‍കണ്ടം, കരിവില്ലിക്കാവ്, പോര്‍ങ്ങോട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ മാനിപുരത്ത് സംഗമിച്ച് പോര്‍ങ്ങോട്ടൂര്‍ ശ്രീസുബ്രഹ്മണ്യ ക്ഷേത്ര സന്നിധിയില്‍ സമാപിക്കും.
നീലേശ്വരം ഇയ്യക്കണ്ടി ശ്രീ ഗുരുമൂര്ത്തികാവ്, കാഞ്ഞിരമുഴി രവിപുരം ശ്രീശിവക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ നീലേശ്വരം ശ്രീ കുഴിക്കലാട്ട് ശിവക്ഷേത്ര സന്നിധിയില്‍ സമാപിക്കും.
മാമ്പറ്റ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര മണാശ്ശേരി കുന്നത്ത് തൃക്കോവില്‍ വിഷ്ണുക്ഷേത്ര സന്നിധിയില്‍ സമാപിക്കും.
മാട്ടുമുറി, കൊത്തനാപറമ്പ്, സര്‍ക്കാര്‍പറമ്പ്, എള്ളങ്ങല്, തെയ്യത്തുംകാവ് ശ്രീ അയ്യപ്പ ഭജനമഠം എന്നിവിടങ്ങളില്‍ നിന്നു ആരംഭിക്കുന്ന ശോഭായാത്രകള്‍ നെല്ലിക്കാപറമ്പില്‍ സംഗമിച്ച് വലിയപറമ്പ് മാടകശ്ശേരി ശ്രീമഹാദേവ ക്ഷേത്രസന്നിധിയില്‍ സമാപിക്കും.
ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം, ഉച്ചക്കാവ് ഭജനമഠം, എരഞ്ഞിമാവ് കുളങ്ങര, ഗോതമ്പ് റോഡ് ചേലാംകുന്ന്, തോണിച്ചാല്‍ ചെറുതോട്, മൂലയില്‍ ഭാഗം, കണ്ടത്താര്‍കാവ്, ചെറുവാടി, വരിയിന്ചാല് എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ എരഞ്ഞിമാവില്‍ സംഗമിച്ച് ഉച്ചക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും.തൃക്കളയൂര്‍ ശ്രീ ശിവക്ഷേത്രം, പഴംപറമ്പ് കരിങ്കാളികാവ്, കുനിയില്‍ ഗോശാലക്കല്‍ ക്ഷേത്രം, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ കുനിയില്‍ ഗോശാലക്കല്‍ ക്ഷേത്ര സന്നിധിയില്‍ സമാപിക്കും.കുടുക്കില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര മുത്താലം ശ്രീദുര്‍ഗാദേവി ക്ഷേത്ര സന്നിധിയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: