എ.വി.ബാലകൃഷ്ണന്
പരപ്പനങ്ങാടി: ഭഗവാന്റെ അവതാരങ്ങള്‍ക്ക് നിറം പകരുകയാണ് സുനില്‍ തേ ഞ്ഞിപ്പലം. നിരവധി സിനിമയുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ച സുനിലിന് അഷ്ടമിരോഹിണിയായാല് തിരക്കാണ്.
അര്‍പ്പണ മനോഭാവത്തോടെ ശ്രീകൃഷ്ണജയന്തി ശോഭായാത്രക്ക് ആവ ശ്യമായ നിശ്ചല ദൃശ്യങ്ങള്‍ ഒരുക്കുകയാണ് സുനിലും കൂട്ടുകാരും. ശ്രീകൃഷ്ണജയന്തി അടുത്താല്‍ ധാരാളം സംഘാടകര്‍ തേടിയെത്തും. പരമാവധി ആരെയും നിരാശപ്പെടുത്താറില്ലെന്ന് സുനില്‍ പറയുന്നു. ഈ വര്‍ഷത്തെ പ്ലോട്ടുകളില്‍ ഏറ്റവും ശ്ര ദ്ധേയം കാളിയമര്‍ദ്ദനവും, പൂതനാമോക്ഷവുമാണ്.
18 അടി ഉയരവും 12 അടി വീതിയുമുള്ള എല്‍ഇഡി ലൈറ്റുകളാല്‍ അലങ്കരിച്ച സ്പ്രിംഗ് ഡിജിറ്റല്‍ ആക്ഷനോട് കൂടിയ കാളിയമര്‍ദ്ദനം ആരുടെയും മനംകവരും. ഭഗവാനെ മടിയില്‍ വെച്ച് മുലയൂട്ടുന്ന പൂതനയുടെ ആ ക്രോശവും ഡിജിറ്റല്‍ ശ്രേ ണിയില്‍ നിന്നുതന്നെ. പ്ലോട്ടുകള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കുന്നത് സുഹൃത്തും തൃശ്ശൂര്‍ സ്വദേശിയുമായ അഖില്‍ ദാസാണ്. കൂര്‍മ്മാവതാരം, നരസിംഹം, രാധാമാധവം, പീലിക്കണ്ണന്, ഗുരുവായൂരപ്പന് തുടങ്ങി നിരവധി പ്ലോട്ടുകള്‍ സുനില്‍ നിര് മ്മിച്ച് കഴിഞ്ഞു.
അരിയല്ലൂര്‍, വള്ളിക്കുന്ന്, ചെട്ടിപ്പടി, പരപ്പനങ്ങാടി, താനൂര്‍, പരുത്തിക്കാട്, മോങ്ങം, അരിമ്പ്ര, കരിപറമ്പ്, പള്ളിക്കല്‍ ബസാര്‍, മഞ്ചേരി, പറമ്പില്‍ പീടിക, കൊല്ലംചിന തുടങ്ങി ജില്ലയിലെ വിവിധ ബാലഗോകുലങ്ങള്ക്ക് ഇത്തവണ പ്ലോട്ടുകള്‍ ഒരുക്കിയത് സുനിലാണ്.
സമീപകാലത്തിറങ്ങിയ ഹാലേലുയ്യാ, തിങ്കള്‍ മുതല്‍ വെള്ളിവരെ എന്നീ സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചത് ഇദ്ദേഹമാണ്. ശ്രീകൃഷ്ണജയന്തിയുടെ തിരക്കൊഴിഞ്ഞാല്‍ പുതിയ ഫഹദ് ഫാസില്‍ ചിത്രമായ നാളെയുടെ ലോക്കേഷനായ വയനാട്ടിലേക്ക് പോകാനിരിക്കുകയാണ് സുനില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: