.
തിരുവനന്തപുരം: നഗരം മിനുക്കാനെന്ന പേരില്‍ 2012 ല്‍ ജേക്കബ് ഈശോ തയ്യാറാക്കിയ തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍ വര്‍ഗീയതയുടെ വിഷം ചീറ്റുന്ന കടലാസു കെട്ടുകളെന്ന് ആക്ഷേപം. ഹൈന്ദവ സംസ്കൃതിയുടെ അടയാളങ്ങളായ ക്ഷേത്രങ്ങളും അരയാലുകളും ചരിത്രശേഷിപ്പുകളും തച്ചുതകര്ക്കാന് കരുതികൂട്ടി നടത്തിയ ശ്രമങ്ങളുടെ ഭാഗമാണ് തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍. ക്രിസ്തീയ നഗരം സ്ഥാപിക്കാന്‍ സീറോമലബാര്‍ സഭയുടെ ചിന്തയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചലിപ്പിക്കുകയായിരുന്നു മാസ്റ്റര്‍ പ്ലാനിലൂടെ. ഒരു മത സംവിധാനത്തിന്റെ താല്പര്യങ്ങള് നടപ്പിലാക്കാന്‍ വേണ്ടി മാത്രം തയ്യാറാക്കിയതാണ് മാസ്റ്റര്‍ പ്ലാന്‍.
ഭരണകൂടത്തെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള മതവിഭാഗം കോടികള്‍ മുടക്കി നടപ്പാക്കുന്ന പദ്ധതിക്ക് കഴക്കൂട്ടം കേന്ദ്രമാക്കി നങ്കൂരമിടാന്‍ നഗരസഭ വഴിവിട്ട സഹായങ്ങളാണ് ചെയ്തു കൊടുത്തത്. വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന മതാത്മക ഉപഗ്രഹ നഗരം എന്ന രഹസ്യ പദ്ധതി അനന്തപുരിയുടെ ജീവനെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. 2012 ല്‍ നടന്ന കര്‍ദ്ദിനാള്‍ സ്ഥാനാരോഹണ ചടങ്ങിനെന്ന വ്യാജേന മേയര്‍ കെ.ചന്ദ്രിക വത്തിക്കാനില്‍ പോയിരുന്നു. ആള്‍ദൈവങ്ങളും പുരോഹിതന്മാരും നാടിന് ശാപമെന്ന് പ്രസംഗിക്കുന്ന ഇടതു വിശ്വാസിയായ മേയര്‍ ഒരാഴ്ചക്കാലമാണ് വത്തിക്കാനില്‍ പുരോഹിതന്മാരുടെ അതിഥിയായി കഴിഞ്ഞത്. യാത്രയ്ക്ക് ചെലവായ പണം സഭ നല്കിയതാണോ സര്‍ക്കാര്‍ വകയോ എന്ന് വ്യക്തമല്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് മേയര്‍ ശ്രീപദ്മനാഭന്റെ മണ്ണിലെത്തിയപ്പോള്‍ ജേക്കബ് ഈശോ തിരുവനന്തപുരം മാസ്റ്റര്‍ പ്ലാനിന്റെ കരട് പ്രസിദ്ധപ്പെടുത്തി. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയായി 2012 ഡിസംബറില്‍ മാസ്റ്റര്‍ പ്ലാന്‍ മേയര്‍ നഗരസഭ കൗണ്‍സിലില്‍ വച്ച് പാസാക്കിയെടുത്തു.
തിരുവനന്തപുരം മാസ്റ്റര്‍ പ്ലാനില്‍ രണ്ട് നഗരങ്ങള്‍ വിഭാവനം ചെയ്യുന്നു. വിഴിഞ്ഞവും കഴക്കുട്ടവും. വിഴിഞ്ഞത്തിന്റെ സാമൂഹിക സാമ്പത്തിക അടിത്തറ തുറമുഖമെന്ന് പ്ലാനില്‍ പരാമര്‍ശിക്കുന്നുണ്ട്.എന്നാല്‍ കഴക്കുട്ടത്തെ കുറിച്ച് മാസ്റ്റര്‍ പ്ലാന്‍ മൗനം പാലിക്കുന്നു. രണ്ട് പുതിയ നഗരങ്ങളുടെയും ഭരണ സംവിധാനങ്ങള്‍,അധികാരങ്ങള്‍ ഇവയ്ക്കൊന്നും പ്ലാനില്‍ സൂചനകളില്ല. പുതിയ നഗര നിര്‍മ്മിതിക്കായി ഹിന്ദു ഭൂരിപക്ഷ മേഖലകളായ കാട്ടായിക്കോണം,ചേങ്കോട്ടുകോണം എന്നിവിടങ്ങളില്‍ നിന്ന് വ്യാപകമായി ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ നീക്കം നടന്നു.ആ പ്രദേശത്തുള്ളവരില്‍ നിന്ന് കരം സ്വീകരിക്കുന്നത് നിര്‍ത്തി വച്ചു. ഒട്ടുമിക്ക സര്‍ക്കാര്‍ സേവനങ്ങളും അവര്‍ക്ക് നിക്ഷേധിച്ചു.വലിയൊരു ജനവാസ മേഖല കുടിയൊഴിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ ജനങ്ങള്‍ സംഘടിച്ചു. മാസ്റ്റര്‍പ്ലാന്‍ നഗരസഭയില്‍ പാസാക്കാന്‍ മുന്നില്‍ നിന്ന കൗണ്‍സിലര്‍ വിനോദ്, എം എല്‍ എ വാഹിദ് എന്നിവര്‍ക്കെതിരെ ജനരോഷം ഉണ്ടായി. വിഷയം നിയമസഭയുടെ മുന്നിലെത്തിയതോടെ മാസ്റ്റര്‍ പ്ലാന്‍ തല്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം മാസ്റ്റര്‍പ്ലാന്‍ ക്രിസ്തീയ ലോബിയുടെ താല്പര്യങ്ങള് സംരക്ഷിക്കുവാന്‍ പടച്ചുണ്ടാക്കിയതാണെന്ന പരാതിയുമായി ഹിന്ദു ഐക്യവേദി ഡിജിപിയെ സമീപിച്ചിട്ടുണ്ട്. മേയറുടെ വത്തിക്കാന്‍ യാത്രയിലും ദുരൂഹതയുള്ളതായി അവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: