കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷന് വിഭജനം പ്രഖ്യാപനത്തില്‍ മാത്രം. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, കീഴരിയൂര്‍, അരിക്കുളം, മൂടാടി എന്നീ പഞ്ചായത്തുകളും തിക്കോടി പഞ്ചായത്തിന്റെ ഒരു ഭാഗവും കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയും അടങ്ങുന്നതാണ് കൊയിലാണ്ടി പോലീസ് സ്റ്റേഷന് പരിധി. ആയിരത്തിലധം ക്രിമിനല്‍ കേസുകളാണ് പ്രതിവര്‍ഷം ഈ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കൊയിലാണ്ടി സ്റ്റേഷന് വിഭജിച്ച് ചെങ്ങോട്ടുകാവില്‍ പുതിയ പോലീസ് സ്റ്റേഷന് വരുമെന്ന പ്രഖ്യാപനം പലസമയത്തായി മാറിമാറിവന്ന സര്‍ക്കാറുകള്‍ നടത്തിയിരുന്നു.
പുതിയ പോലീസ് സ്റ്റേഷനുവേണ്ടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പഴയ കെട്ടിടവും കണ്ടെത്തിയിരുന്നു എന്നാല്‍ അധിക ചെലവ് ചൂണ്ടിക്കാട്ടി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയില്ല.
പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട്ട് ടൂറിസ്റ്റ് പോലീസ് സ്റ്റേഷന് ആരംഭിക്കുമ്പോഴും കൊയിലാണ്ടി പോലീസ് സ്റ്റേഷന് വിഭജനം അടഞ്ഞ അദ്ധ്യായമായി അവശേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: