തൊടുപുഴ / കട്ടപ്പന : പന്ത്രണ്ട് തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം. ജനജീവിതം പണിമുടക്കില്‍ നിലച്ചു. ബസുകള്‍ ഓടിയില്ല, നഗരങ്ങളില്‍ കടകള്‍ അടഞ്ഞുകിടന്നു. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, മൂന്നാര്‍, മറയൂര്‍, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. ചുരുക്കം ചില ഇടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനം തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: