ഭഗവാനെ വിളിയ്‌ക്കുവാന്‍ അവസരം നാം തന്നെ കണ്ടെത്തണം. സാധാരണയായി അത്രയ്‌ക്ക് വേദനിക്കുമ്പോള്‍ മാത്രമാണ്. ഈശ്വരനെ ഉള്ളില്‍തട്ടി വിളിക്കുക. ആസമയം വരാതെ നോക്കുകയാണ് വേണ്ടത്. നമുക്കെല്ലാം കുടുംബസംബന്ധമായി ഭരദേവതകള്‍ ഉണ്ടാകാം. അവരെ സ്മരിക്കുകയും ചെയ്യാം.
ഒരു പുര അതില്‍ ചിതല്‍ വരുന്നുണ്ടാകും. യഥാസമയം വളര്‍ന്നുനില്‍ക്കുന്ന ചിലന്തിവല തട്ടിക്കളഞ്ഞ്, ചിതല്‍ തോണ്ടിക്കളഞ്ഞ് നോക്കിയെടുത്താല്‍ പുരയെ ബാധിക്കുന്ന വന്‍ കേടുപാടുകള്‍ക്ക് പരിഹാരം കാണാം. അല്ലാതെ ശ്രദ്ധിക്കാതിരുന്നാല്‍ ഗൗരവമായ കേടുവരാം, ഭീമമായ തുക തന്നെവരും പിന്നെ പുരനന്നാക്കിയെടുക്കുവാന്‍.
അതുപോലെ കിട്ടുന്ന സമയത്ത് നാമം ജപിച്ചാല്‍ വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കാം. കണ്ണില്‍ കൊള്ളാന്‍ വരുന്നത് ഒരുപക്ഷേ പുരികത്ത് കൊണ്ട് രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. നാമം ജപിക്കുവാന്‍ പടുവൃദ്ധനാവേണ്ട കാര്യമില്ല. അവസരം ഉണ്ടാക്കിയെടുത്ത് നാമം ജപിക്കുവാന്‍ ശ്രദ്ധവയ്‌ക്കണം. അതിനൊന്നും യാതൊരു ബുദ്ധിമുട്ടും ഇല്ല. നാം മിനക്കെട്ടാല്‍ മാത്രംമതി.
















